ബെംഗളൂരു: റോഡിൽ വാക്കേറ്റ് ത്തിനിടെ എസ് യുവി ഡ്രൈവർ ബൈക്ക് യാത്രികനു നേരെ വെടി യുതിർത്തു. തലനാരിഴയ്ക്കു രക്ഷപ്പെട്ട ഇയാൾ നൽകിയ പരാ തിയിൽ എസ്യുവി ഓടിച്ചിരുന്ന രവീഷ് ഗൗഡയെ പൊലീസ് അറ ചെയ്തു. ബുധനാഴ്ച രാത്രി എംഎസ് രാമയ്യ മെഡിക്കൽ കോളെജിനു സമീപത്തെ റോഡിലാണ് സംഭവമുണ്ടായത്.
ഇടുങ്ങിയ റോഡിലൂടെ എസ് യുവിക്കു കടന്നു പോകാൻ വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് രവീഷ് ബൈക്ക് ഓടിച്ചിരുന്ന മനോജുമായി വാക്കേറ്റമുണ്ടാവുകയും നിറയുതിർക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓടുന്ന കാറിലിരുന്നു നിറയുതിർത്തപ്പോൾ ലക്ഷ്യം തെറ്റിയതിനാലാണ് മനോജ് രക്ഷപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.l