Home Featured ബംഗളുരു:ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പിരിച്ചുവിട്ടു

ബംഗളുരു:ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു :തൊഴിൽ സമരങ്ങളുടെ തുടർച്ചയായി ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പിരിച്ചുവിട്ടു. തൊഴിലാളി സംഘടനാ പ്രവർത്തനം അസ്ഥിരപ്പെടുത്താനുള്ള കമ്പനി നടപടിയെന്ന് സംഘടനാ പ്രതിനിധികൾ. 66 ജീവനക്കാർക്കെതിരെ നടന്ന ആഭ്യന്തര അന്വേഷണത്തെ 0തുടർന്നാണു നടപടി. ബാക്കി തൊഴിലാളികളെ അച്ചടക്കനടപടിക്കു ശേഷം തിരി ച്ചെടുക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ നവംബറിൽ ഒരു സം ഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിനു വഴിവച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും വസ്തുവകകൾ നശിപ്പിച്ചതിനും എതിരെയാണ് അന്വേഷണം നടത്തിയത്. എന്നാൽ വേണ്ടത്ര തെളിവെടുപ്പു നടന്നിട്ടില്ലെന്നും, കമ്പനിയുടെ സൗകര്യാർഥം പുറത്തെ ഏജൻസിയെ കൊണ്ട് ഓൺലൈനായാ ണ് അന്വേഷണം നടത്തിയതെന്നും സംഘടനാ പ്രവർത്തകർ ആരോപിക്കുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group