ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികളിലെ നിയമനകാര്യത്തില്‍ ഭരണഘടനയിലെ തുല്യത സംബന്ധിച്ച 14, 16 വകുപ്പുകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിയമനത്തിനുള്ള യോഗ്യതയ്ക്ക് ഏകീകൃതരൂപം ഉണ്ടാകണമെന്നും പിന്നീടു നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന നിയമനങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ പ്രായപരിധി കടന്ന് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയ്ക്കു നിയമനം നല്‍കിയ നടപടി റദ്ദാക്കിയാണ് വിധി.