Home covid19 കർണാടകയിൽ ആയിരം കടന്നു വീണ്ടും കോവിഡ്; പുതിയ 1116 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു ;ബെംഗളൂരുവിലും വർദ്ധനവ്

കർണാടകയിൽ ആയിരം കടന്നു വീണ്ടും കോവിഡ്; പുതിയ 1116 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു ;ബെംഗളൂരുവിലും വർദ്ധനവ്

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1116 പേർക്കാണ്. 970 പേർ രോഗമുക്തി നേടി. 8കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2964083 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2910626 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15892. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37537. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.65ശതമാനമാണ്.

ബെംഗളൂരു അർബനിൽ ഇന്ന് 462പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 265പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 5കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16065ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1242332 ആണ്. ചികിത്സയിലുള്ളവർ 7328.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group