Home Featured ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടിത്തം: കാറും ഓട്ടോയും കത്തി

ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടിത്തം: കാറും ഓട്ടോയും കത്തി

by ടാർസ്യുസ്

ബെംഗളൂരു : ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടിത്തം. 4 നില കെട്ടിടത്തിൽ കുടുങ്ങിയ 7 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമുണ്ടായില്ലെങ്കിലും ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളും ഹോട്ടലിനു പുറത്തുണ്ടായിരുന്ന ഒരു കാറും ഓട്ടോറിക്ഷയും കത്തിനശി ച്ചു. അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിൽ നൂറോളം മുറികളുണ്ടെങ്കിലും ഇവയിലേറെയും കാലിയായിരുന്നുവെന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group