ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മാരുതി ബെലേനോ കാർ ഫ്ലൈ ഓവറിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബേയുടെ സമീപത്തായി അപകടത്തിൽ പെട്ടു. സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.
കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരായ, ഒരു സ്ത്രീയടക്കം രണ്ടു പേർ ഫ്ലൈ ഓവേറിന് മുകളിൽ നിന്നും താഴെ സിംഗസാന്ദ്ര സർവീസ് റോഡിലേക്ക് വീണ് മരണമടഞ്ഞു. കാർ യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മരിച്ചതിൽ തമിഴ്നാട് സ്വദേശിയായ സ്റ്റീവൻ എന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.