ബെംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഡിജി റ്റൽ പേയ്മെന്റ് തട്ടിപ്പുകൾ വർധിക്കുന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നു. ചെറുകിട വ്യാപാരികൾ കൂടുതലായി ആശ്രയിക്കുന്ന യുനിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) ആപ്പുകൾ ഉപയോഗിച്ചുള്ളതാണ് ഇത്തരം തട്ടിപ്പുകളിൽ ഏറെയും.

മൊബൈൽ ഫോൺ ഉപ യോഗിച്ച് പണം കൈമാറാൻ സാധിക്കുമെന്നതാണ് യുപിഐ ആപ്പുകളെ ചുരു ങ്ങിയ കാലം കൊണ്ട് ജനകീയമാക്കിയത്. കോവിഡ് സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ യുപിഐ ആപ്പുകളിലേക്കു കൂടുതലായി മാറിയിരുന്നു. പേടി എം, – ഗൂഗിൾ പേ, ഫോൺപേ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകളാണ് കൂടുതലും.
ചില്ലറക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും കോവിഡ് പകരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കാനും ഡിജിറ്റൽ പണമിടപാടുകൾക്ക് കഴിഞ്ഞങ്കിലും തട്ടിപ്പുകൾ ഏറിയതോടെ ആശങ്കയിലാണ് വ്യാപാരികൾ.
