ബെംഗളൂരു: ഇൻസ്റ്റന്റ് ദോശ, ഇഡലി മാവ് തുടങ്ങിയ ഉൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോ ഗിക്കുന്നു എന്ന് ആരോപിക്കുന്ന പ്രചാരണത്തിനെതിരെ ഉൽപാദകരായ ഐഡി ഫ്രഷ് ഫുഡ് പരാതി നൽകി.
ബെംഗളൂരു പൊലീസ് സൈബർ സെല്ലിലും വാട്സാപ് ഗ്രീവൻസ് സെല്ലിലുമാണ് പരാതി പ്പെട്ടിട്ടുള്ളത്. ബാൻഡിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും 100% വെജിറ്റേറിയൻ ഉൽപന്ന ങ്ങൾ കൊണ്ടാണിവ തയാറാക്കുന്നതെന്നും കമ്പനി അറിയിച്ചു..
2005ൽ ബെംഗളൂരു കേന്ദ്രീകരിച്ച് മലയാളിയായ പി.സി.മുസ്തഫ യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ആണിത്. ആനേക്കലിലെ ഫാക്ടറിയിലാണ് ഐഡി ഉൽപന്നങ്ങൾ തയാറാക്കുന്നത്.