ബെംഗളൂരു • ദീർഘദൂര ട്രെയിനുകളുടെ പിടിച്ചിടൽ’ ഒഴിവാക്കാൻ കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെ റെയിൽ പാത നാലു വരിയാക്കുന്ന നടപടികൾ 2023ൽ മാത്രമേ പൂർത്തി യാവുകയുള്ളൂ എന്ന് റെയിൽവേ. പാതകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിക്കു 2 പതിറ്റാണ്ടി ലേറെ പഴക്കമുണ്ട്.
ബെംഗളൂരു സിറ്റി റെയിൽവേസ്റ്റേഷൻ മുതൽ വൈറ്റ്ഫീൽഡ് വരെ 4 വരി പാതയാക്കാൻ 1997-98ലാണ് തീരുമാനമായത്. 137.64 കോടി രൂപ ഇതിനായി വകയിരുത്തുകയും ചെയ്തു. എന്നാൽ പലവിധ തടസ്സങ്ങളാൽ പദ്ധതി മുന്നോട്ടു പോയില്ല.ബെംഗളൂരുവിലേക്കുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം കൂടിയതോടെ 2018ൽ ആണ് പാത വികസനം വീണ്ടും ചർച്ചയായത്
തുടർന്ന് കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെ 18 കിലോമീറ്റർ 4 വരിയാക്കാൻ തീരുമാനമായി.
പക്ഷേ ചെലവ് 137 കോടി രൂപ യിൽ നിന്ന് 492.87 കോടി രൂപയാകും. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്കായി റെയിൽവേ 78 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. കന്റോൺമെന്റ് ബയ്യപ്പനഹള്ളി പാതയുടെ വികസനം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകും. .ബയ്യപ്പനഹള്ളി-വൈറ്റ്ഫീൽഡ് പാത 2023ലും