ബെംഗളൂരു: സംസ്ഥാനത്ത് നിപ്പ പകരാതിരിക്കാൻ കർശന മുൻകരുതൽ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ
കേരളത്തിലെ നിപ്പ ബാധ കർണാടകയെ എങ്ങനെ ബാധി ച്ചേക്കാം എന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. കേരളത്തോട് ചേർന്നുള്ള ജില്ലകളിൽ ജാഗ്രത ശക്തമാക്കാൻ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മൈസൂരു, ചാമരാജനഗർ, ഉഡുപ്പി, കുടക്, ദക്ഷിണ കുന്ന് ജില്ലാ കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു.