Home covid19 കേരളം:തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

കേരളം:തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

by മൈത്രേയൻ

കോഴിക്കോട്​: തിങ്കളാഴ്​ച മുതല്‍ കോഴിക്കോട്​ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരികള്‍.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പ​ങ്കെടുത്ത യോഗമാണ്​ കടതുറക്കല്‍ സമരം പ്രഖ്യാപിച്ചത്​. പ്രതിവാര കോവിഡ്​ വ്യാപനക്കണക്കി​‍െന്‍റ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായര്‍ ഒഴികെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ ലഭിച്ചത്​.

ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക്​ നോക്കി നിയന്ത്രണം നടപ്പാക്കാന്‍ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹര്യമായെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച്‌​ കലക്​ടര്‍ക്ക്​ നിവേദനം നല്‍കും. യോഗത്തില്‍ ​സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവന്‍, എ.വി.എം. കബീര്‍, എം. ഷാഹുല്‍ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group