Home Featured സൈബര്‍ സാമ്ബത്തിക തട്ടിപ്പിന്​ ഇരയായോ? ഉടൻ ഈ നമ്പറിൽ വിളിക്കുക; പണം തിരിച്ചു കിട്ടും

സൈബര്‍ സാമ്ബത്തിക തട്ടിപ്പിന്​ ഇരയായോ? ഉടൻ ഈ നമ്പറിൽ വിളിക്കുക; പണം തിരിച്ചു കിട്ടും

by മൈത്രേയൻ

സൈബര്‍ സാമ്ബത്തിക തട്ടിപ്പിന്​ ഇരയായാല്‍ അറിയിക്കാനുള്ള ടോള്‍ഫ്രീ നമ്ബറുമായി പൊലീസ്​. എത്രയും വേഗം (പരമാവധി 48 മണിക്കൂര്‍ ) പരാതി 155260 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്നാണ്​ പൊലീസ്​ നിര്‍ദേശം. കാള്‍ സെന്‍ററില്‍ ലഭിക്കുന്ന പരാതിയെക്കുറിച്ച്‌ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട്​ ബാങ്ക് അധികാരികള്‍ക്ക് അടിയന്തിര അറിയിപ്പ് നല്‍കി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയും. തുടര്‍ന്ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്​ത്​ കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററാണ്​ ഇതിനായി ഒരുക്കിയിരിക്കുന്നത്​. സൈബര്‍ സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തി​െന്‍റ ഏതു ഭാഗത്തു നിന്നും അറിയിക്കാവുന്നതാണെന്നും പൊലീസ്​ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group