Home തിരഞ്ഞെടുത്ത വാർത്തകൾ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മീഞ്ചന്ത ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ എൻ.എം. ബദറുദ്ദീനാണ് പരിക്കേറ്റത്.കാറിലെത്തിയ മൂന്നംഗ സംഘം ബസ് തടഞ്ഞുനിർത്തി ബദറുദ്ദീനെ മർദിക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. വേങ്ങര സ്വദേശികളായ സുഹൈൽ, മുഹമ്മദ് ഫായിസ്, അബ്ദുൽ ഗഫൂർ എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ മൂന്ന് പേരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ സീറ്റിൽനിന്ന് വലിച്ചിറക്കിയാണ് മർദിച്ചത്.ഞായറാഴ്ച വൈകിട്ട് 7.30ഓടെ കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. മർദനത്തിൽ ബദറുദ്ദീന്റെ മൂക്കിന് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ഞായറാഴ്ചത്തെ ബസ് സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. മറ്റൊരു ബസിൽ കയറ്റിയാണ് യാത്രക്കാരെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

You may also like

error: Content is protected !!
Join Our WhatsApp Group