Home തിരഞ്ഞെടുത്ത വാർത്തകൾ പശ്ചിമ ബംഗാളില്‍ വനിത എംഎല്‍എ കീടനാശിനി ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍; ഭക്ഷ്യവിഷബാധയെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ വനിത എംഎല്‍എ കീടനാശിനി ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍; ഭക്ഷ്യവിഷബാധയെന്ന് ബിജെപി

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വനിതാ എംഎല്‍എ കീടനാശിനി ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍. ഹിൻഗല്‍ഗഞ്ച് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ രേഖ പത്രയെയാണ് ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.ഞായറാഴ്ച ബസിർഹട്ട് സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍വച്ചാണ് രേഖ പത്രയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് ബസിർഹട്ട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തില്‍പ്പെട്ട കീടനാശിനി ഉള്ളില്‍ച്ചെന്നതാണ് അപകടകാരണമെന്നാണ് മെഡിക്കോ-ലീഗല്‍ റിപ്പോർട്ടിലെ പ്രാഥമിക സൂചന. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന എംഎല്‍എ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അബോധാവസ്ഥയില്‍ തുടരുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.അതേസമയം, കീടനാശിനി ഉള്ളില്‍ച്ചെന്നെന്ന റിപ്പോർട്ടുകള്‍ തള്ളിയ പശ്ചിമ ബംഗാള്‍ ആരോഗ്യമന്ത്രി ശരദ്വത് മുഖർജിയും പാർട്ടി നേതൃത്വവും ഭക്ഷ്യവിഷബാധയാണ് ഉണ്ടായതെന്ന് വ്യക്തമാക്കി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group