Home കർണാടക ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍

ബെംഗളൂരു നമ്മ മെട്രോ എലവേറ്റഡ് പിങ്ക് ലൈൻ തുറക്കുന്നു. ബന്നാർഘട്ട റോഡുമായി ബന്ധിപ്പിക്കുന്ന 7.5 കിമി പാത നവംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.14 ന് ട്രെയിൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നും മന്ത്രി കൃഷ്ണ ഭൈര ഗൌഡ അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.’ഡയറി സർക്കിളിന് സമീപത്തുള്ള ഫയർ സ്റ്റേഷനില്‍ പ്രധാനമന്ത്രി എത്തും. അവിടെ നിന്നും തവരേക്കര മെട്രോ സ്റ്റേഷനിലേക്ക് വരും. തുടർന്ന് 12.30 ഓടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് അദ്ദേഹം മെട്രോയില്‍ ഐഐഎംബി ബിലേഖഹള്ളി സ്റ്റേഷനിലേക്ക് പോകും. അവിടെ ഐഐഎംബി ഓഡിറ്റോറിയം ഉദ്ഘാടനത്തിലും പങ്കെടുക്കും’, മന്ത്രി അറിയിച്ചു.7.5 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു മെട്രോ എലിവേറ്റഡ് പിങ്ക് ലൈൻ കലേന അഗ്രഹാര, ഹുലിമാവു, ഐഐഎംബി , ജെപി നഗർ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, താവരെകെരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ്.

ആദ്യഘട്ടത്തില്‍ അഞ്ച് ട്രെയിനുകളാണ് ഇവിടേക്ക് അനുവദിക്കുക. നാല് ട്രെയിനുകള്‍ സർവ്വീസ് നടത്താനും ഒരെണ്ണം മറ്റഅ ആവശ്യങ്ങള്‍ക്കും. തിരക്കേറിയ സമയങ്ങളില്‍ എട്ട് മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ് നടത്തുക. സിഗ്നലിംഗ് സംവിധാനങ്ങള്‍ സ്ഥിരമാകുകയും ഡിമാൻ്റ് ഉയരുകയും ചെയ്യുന്ന അവസരത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.പിങ്ക് ലൈനിന്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജയദേവ ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷനുമായുള്ള കണക്ടിവിറ്റിയാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ നിന്നാണ് യാത്രക്കാർക്ക് യെല്ലോ ലൈനിലേക്ക് മാറാൻ സാധിക്കുക. യെല്ലോ ലൈനിലൂടെ ഇലക്‌ട്രോണിക്സ് സിറ്റി, എച്ച്‌ എസ് ആർ ലേഔട്ട്, ജയനഗർ തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തില്‍ പോകാൻ സാധിക്കും. ബന്നാർഘട്ട പാത കൂടി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരു നമ്മ മെട്രോ പാതയുടെ ആകെ നെറ്റവർക്ക് 103.6 കിമി ആകും. രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ മെട്രോ നെറ്റ്വർക്കായി ബെംഗളൂരു ഇതോടെ മാറും.പിങ്ക് ലൈനിൻ്റെ 13.76 കിമി ഭാഗം അണ്ടർഗ്രൌണ്ട് പാതയാണ്. ഡയറി സർക്കിളിനെ നാഗവാരി വഴി എംജി റോഡൂമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. അടുത്ത വർഷമായിരിക്കും പാത തുറക്കുക.

അതുപോലെ തന്നെ സില്‍ക്ക് ബോഡിനെ കെംപഗൌഡ ഇൻ്റർനാഷ്ണല്‍ എയർപോർട്ട് വഴി കെആർ പുരത്തേയും ഹെബ്ബാളിനേയും ബന്ധിപ്പിക്കുന്ന 58.44 കിമി വരുന്ന ബ്ലൂ ലൈനും അടുത്ത വർഷം പകുതിയോടെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.സില്‍ക്ക് ബോർഡ് ജംഗ്ഷൻ-കെആർ പുരം, ഹെബ്ബാള്‍-എയർപോർട്ട് പാത കമ്മീഷൻ ചെയ്യാൻ ഒരു വർഷം എടുക്കും. കെആർ പുരം-ഹെബ്ബാള്‍ പാത കമ്മീഷൻ ചെയ്യാൻ പിന്നേയും ആറ് മാസം കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മെടരോ മൂന്നാം ഘട്ടത്തിന് കീഴിലുള്ള ഓറഞ്ച് ലൈനിൻ്റെ ടെൻ്ററിംഗ് നടപടികളും തറക്കല്ലിടല്‍ ചടങ്ങും അടുത്ത ആറ് മാസത്തിനുള്ളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. ജെപി നഗറിനെ കനകപുര റോഡ്, മൈസൂർ റോഡ് വഴി ഹെബ്ബാളിലേക്കും മഗദി റോഡ് വഴ് വഴി ഹൊസഹള്ളിയിലേക്കും കഡബഗരിയിലേക്കും നീളുന്നതാണ് പാത. 44.65 കിമിയാണ് പാതയുടെ ആകെ ദൈർഘ്യം.2024 ല്‍ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ മെട്രോയ്ക്കൊപ്പം തന്നെ ഫ്ലൈ ഓവറും കൂടി ഉള്‍പ്പെടുന്ന ഡബിള്‍ ഡക്കർ നിർമ്മിക്കാനുള്ള സർക്കാർ ആവശ്യം കേന്ദ്രം തള്ളിയതാണ് നടപടികള്‍ വൈകാൻ കാരണമായത്.

You may also like

error: Content is protected !!
Join Our WhatsApp Group