Home തിരഞ്ഞെടുത്ത വാർത്തകൾ വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ഗോവ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവ്വീസ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മംഗളൂരു ബെംഗളൂരു റൂട്ടിലെ ആദ്യ വന്ദേഭാരത് സർവ്വീസായിരിക്കും ഇത്.എന്നാല്‍ സാധാരണ വന്ദേഭാരത് പോലെ അതിവേഗത്തിലായിരിക്കില്ല ഈ സർവ്വീസിൻ്റെ യാത്ര.മണിക്കൂറില്‍ 160 കിമി വരെയാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗത. എന്നാല്‍ നിലവില്‍ ഓടുന്ന വന്ദേഭാരതുകളില്‍ ഏറ്റവും കൂടിയ വേഗത 95 കിമിയാണ്. ഡല്‍ഹി-വരാണാസി റൂട്ടിലാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. അതേസമയം ഗോവ-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് വേഗത വെറും 54 കിമി മാത്രമായിരിക്കും.അതീവ ദുർഘടപാതയായ സകലേഷ്പൂർ-സുബ്രമണ്യ റോഡ് വഴിയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുക.

55 കിമി നീളുന്ന ഈ ഭാഗം വലിയ വളവുകളും കുത്തനെയുള്ള ചെരിവുകളും നിറഞ്ഞ പാതയാണിത്. അതുകൊണ്ട് വളരെ കുറഞ്ഞ വേഗതയില്‍ മാത്രമേ ഈ റൂട്ടിലൂടെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാൻ സാധിക്കൂ. 30 കിമിയായിരിക്കും ഇതിലൂടെയുള്ള പരമാവധി വേഗത അടുത്തിടെയാണ് ഈ റൂട്ടില്‍ വൈദ്യുതീകരണം പൂർത്തിയാക്കിയത്.വേഗത കുറവായിരിക്കുമെന്ന് മാത്രമല്ല ഈ റൂട്ടില്‍ സർവ്വീസ് നടത്തുന്ന 13 ട്രെയിനുകളുടെ സമയത്തേയും വന്ദേഭാരതിൻ്റെ വരവ് ബാധിച്ചേക്കും. ഏറ്റവും വലിയ തിരിച്ചടിയായുക കർവാർ-യശ്വന്ത്പൂർ എക്സ്പ്രസിനായിരിക്കും. നിലവില്‍ രാത്രി 8.50നാണ് ട്രെയിൻ ബെംഗളൂരില്‍ എത്തുന്നത്. എന്നാല്‍ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാല്‍ ഈ ട്രെയിനിൻ്റെ സമയം ബെംഗളൂരില്‍ രാത്രി 10.15 ആയിരിക്കും.ഈ റൂട്ടില്‍ ഏറ്റവും സ്വീകാര്യതയുള്ള സർവ്വീസുകളിലൊന്നായമാംഗളൂരു ജങ്ഷൻ-യശ്വന്ത്പൂർ ഗോമേശ്വരം എക്സ്പ്രസിലുള്ള യാത്രയും ദുരിതമാകും. നിലവില്‍ വൈകീട്ട് 4.30 നാണ് ട്രെയിൻ യശ്വന്ത്പൂരിലെത്തുന്നത്. പുതുക്കിയ സമയക്രമം പ്രകാരം രാവിലെ 11.40 ന് പുറപ്പെട്ട് രാത്രി 1.15 ഓടെ ബെംഗളൂരില്‍ എത്തിച്ചേരും.

ട്രെയിൻ നമ്പർ 22679 യശ്വന്ത്പൂർ-ഹാസൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ ശരാശരി വേഗതയും ഇനി കുറയും. ട്രെയിൻ മണിക്കൂറില്‍ 55 കിലോമീറ്ററില്‍ താഴെ വേഗതയിലായിരിക്കും യാത്ര ചെയ്യുക. വന്ദേഭാരത് ട്രെയിനിൻ്റെ സമയത്ത് സർവ്വീസ് നടത്തുന്ന ട്രെയിനുകള്‍ 10-25 മിനിറ്റ് വരെ വൈകാനും കാരണമാകും. പലയിടങ്ങളിലും ട്രെയിനുകള്‍ പിടിച്ചിട്ടേക്കും.ട്രെയിനിൻ്റെ യാത്ര സമയം ഇങ്ങനെരാവിലെ 7.35 നാണ് ട്രെയിൻ യശ്വന്ത്പൂരില്‍ നിന്നും ട്രെയിൻ പുറപ്പെടുക. 9.03 ന് ശ്രാവണബലഗോലയില്‍ എത്തും. 9.38-ഹസൻ, 10.20 സകലേഷ്പൂർ, 12.40 സുബ്രഹ്മണ്യ റോഡ്, 1.25 കബക പുത്തൂർ, 3.05-മംഗളൂരു ജങ്ഷൻ, 4.20- ഉഡുപ്പി, 4.38-കുന്ദാപുര, 5.20-ബൈന്ദൂർ, 6.00 മുരുഡേശ്വർ, 7.02-ഗോകർണ റോഡ്, 7.45-കർവാർ, 8.55 മഡ്ഗാവ് എന്നിങ്ങനെയാണ് സമയം.മഡ്ഗാവില്‍ നിന്നും രാവിലെ 8.20യോടെയാണ് പുറപ്പെടുക. 9.03 കർവാർ, 9.48-ഗോകർണറോഡ്, 11.00-മുരുഡേശ്വർ, 11.20- ബൈന്ദൂർ, 11.48 കുന്ദാപുര, ഉഡുപ്പി -12.18, മാംഗളൂരു ജങ്ഷൻ-1.50, കബക പുത്തൂർ-2.43, സുബ്രഹ്മണ്യ റോഡ്-3.28, സകലേഷ്പൂർ-5.30, ഹസൻ-6.13, ശ്രാവണബലഗോല-6.43, യശ്വന്ത്പൂർ-9.15 എന്നിങ്ങനെയാണ് ട്രെയിൻ സമയം.

You may also like

error: Content is protected !!
Join Our WhatsApp Group