Home കർണാടക ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ബസ് യാത്രാനിരക്കുകള്‍ വർധിപ്പിച്ച കർണാടക സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് യാത്രക്കാർ.ഡീസല്‍ വില വർധനവ് ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കൂട്ടിയതെങ്കിലും, കോർപ്പറേഷന്റെ വലിയൊരു വിഭാഗം ബസുകളും ഇലക്‌ട്രിക് ആയിരിക്കെ ഈ ന്യായീകരണം അംഗീകരിക്കാനാവില്ലെന്ന് യാത്രക്കാർ വ്യക്തമാക്കി.കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന ‘വായു വജ്ര’ ഉള്‍പ്പെടെയുള്ള മുൻനിര റൂട്ടുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇലക്‌ട്രിക് ബസുകളാണ് ഓടിക്കുന്നത്.

സ്വകാര്യ കരാറുകാർ വഴി ജി.സി.സി മാതൃകയിലാണ് ഇവയുടെ പ്രവർത്തനം. ഡീസല്‍ ഉപയോഗിക്കാത്ത ഇ-ബസുകളിലെ യാത്രക്കാരെക്കൂടി നിരക്കുവർധനയുടെ പരിധിയില്‍ കൊണ്ടു വന്നതാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിരുദ്ധമാണ് സർക്കാരിന്റെ ഈ നിലപാടെന്ന് യാത്രക്കാർ ആരോപിക്കുന്നു. നിലവില്‍ ബി.എം.ടി.സിയുടെ ആകെ 6,907 ബസുകളില്‍ 1,779 എണ്ണവുംഇ-ബസുകളാണ്.

ഇലക്‌ട്രിക് ബസുകള്‍ക്ക് പ്രത്യേക കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ബി.എം.ടി.സി മാനേജ്‌മെന്റ് ഈ നിർദേശം തള്ളി.ഇന്ധനച്ചെലവ് മാത്രമല്ല, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കമുള്ള മൊത്തം ചെലവുകള്‍ മുന്നില്‍ കണ്ടാണ് നിരക്കുവർധന തയാറാക്കുന്നതെന്ന് ബി.എം.ടി.സി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡീസല്‍ ബസുകള്‍ക്കും ഇ-ബസുകള്‍ക്കും വെവ്വേറെ നിരക്കുകള്‍ ഈടാക്കാൻ സാധിക്കില്ലെന്നും ഇ-ബസുകളില്‍ നിന്നുള്ള ലാഭം മറ്റ് റൂട്ടുകളിലെ നഷ്ടം നികത്താനാണ് ഉപയോഗിക്കുന്നതെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group