Home കർണാടക കൈയില്‍ ഒട്ടിക്കുന്ന പശ ; സ്വര്‍ണമാല കവര്‍ച്ചയ്ക്ക് കള്ളന്റെ വിചിത്ര തന്ത്രം

കൈയില്‍ ഒട്ടിക്കുന്ന പശ ; സ്വര്‍ണമാല കവര്‍ച്ചയ്ക്ക് കള്ളന്റെ വിചിത്ര തന്ത്രം

ബെംഗളൂരുവില്‍ സ്ത്രീയുടെ കൈകളില്‍ പശ ഉപയോഗിച്ച്‌ ഒട്ടിച്ചശേഷം സ്വർണമാല കവർന്ന സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.സാധാരണ കവർച്ചാരീതികളില്‍നിന്ന് വ്യത്യസ്തമായ ഈ സംഭവത്തില്‍ പ്രതി ഉപയോഗിച്ച തന്ത്രമാണ് ശ്രദ്ധ നേടിയത്. ഏകദേശം 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സ്ത്രീയുടെ കൈകള്‍ക്ക് ചലനം തടസ്സപ്പെടുത്തുന്ന രീതിയില്‍ പശ ഉപയോഗിച്ചശേഷമാണ് മാല കവർന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സാഹചര്യങ്ങളും പ്രതി എങ്ങനെ അടുത്തെത്തിയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായ മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. സമാനമായ രീതിയില്‍ മറ്റെവിടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ അപരിചിതർ അടുത്തെത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group