Home തിരഞ്ഞെടുത്ത വാർത്തകൾ മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

തിരുവനന്തപുരം: മുൻപ് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ പുതിയ കാമുകനോടുള്ള വൈരാഗ്യമാണ് ശ്രീകാര്യം പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ലക്ഷ്യമിട്ട കൗമാരക്കാരനെ നേരിട്ട് ആക്രമിക്കുന്നതിനുപകരം, ഇയാളുടെ അടുത്ത സുഹൃത്തായ അഭിരാമിനെ കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ക്രിമിനലിനെയും ഒപ്പം കൂട്ടി. കേസിലെ ഒന്നാം പ്രതിയായ 17കാരന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.പ്രതിയുമായി പ്രണയത്തിലായിരുന്ന ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ച്‌ മറ്റൊരു 17കാരനുമായി അടുപ്പത്തിലായതോടെയാണ് വൈരാഗ്യം തുടങ്ങിയത്. ബന്ധം തകരാൻ കാരണം പുതിയ കാമുകനാണെന്ന് വിശ്വസിച്ച ഒന്നാം പ്രതി ഇയാളെ അപായപ്പെടുത്താൻ പദ്ധതിയിട്ടു.

ഇക്കാര്യം തന്റെ സുഹൃത്തും ഇപ്പോഴത്തെ കാമുകിയുമായ ആനന്ദയോടും പങ്കുവച്ചു. എന്നാല്‍, പിന്നീട് ലക്ഷ്യം മാറി. പുതിയ കാമുകന്റെ അടുത്ത സുഹൃത്തായ അഭിരാമിനെ ഉപയോഗിച്ച്‌ പ്രതികാരം നടപ്പാക്കാനായിരുന്നു നീക്കം.കെണിയൊരുക്കാൻ കാമുകിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്സംഭവത്തിന് ഏതാനും ദിവസം മുൻപ് തന്നെ ആനന്ദയുടെ മൊബൈല്‍ ഫോണ്‍ ഒന്നാം പ്രതിയുടെ കൈവശമായിരുന്നു. ഈ ഫോണും ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ച്‌ അഭിരാമുമായി പ്രതി ബന്ധം സ്ഥാപിച്ചു. സന്ദേശങ്ങളിലൂടെ സൗഹൃദം വളർത്തിയ ശേഷം പ്രണയം നടിച്ച്‌ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് എത്താൻ ആവശ്യപ്പെട്ടു.ബസില്‍ യാത്ര ചെയ്തെത്തിയ അഭിരാം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്തെത്തി. അവിടെ ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഉമറും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. താൻ കെണിയില്‍പ്പെട്ടതായി തിരിച്ചറിഞ്ഞ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ തടഞ്ഞു.തുടർന്ന്, തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന 17കാരനായ സുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ സ്ഥലത്തേക്ക് വരുത്തണമെന്ന് പ്രതികള്‍ അഭിരാമിനോട് ആവശ്യപ്പെട്ടു. നിർബന്ധത്തെ തുടർന്ന് രണ്ടുതവണ അഭിരാം സുഹൃത്തിനെ വിളിച്ചു.

എന്നാല്‍ സ്ഥലത്തേക്ക് വരാനാകില്ലെന്നും ആവശ്യമെങ്കില്‍ തന്റെ അടുത്തേക്ക് വരാമെന്നും സുഹൃത്ത് മറുപടി നല്‍കി. വീണ്ടും വിളിക്കണമെന്ന പ്രതികളുടെ ആവശ്യം അഭിരാം നിരസിച്ചതോടെ സംഘർഷമുണ്ടായി.മടങ്ങിപ്പോകാൻ ശ്രമിച്ച അഭിരാമിനെ പ്രതികള്‍ ബലംപ്രയോഗിച്ച്‌ തടഞ്ഞു. തുടർന്ന് കൈകള്‍ കൊണ്ടും ബെല്‍റ്റ് ഉപയോഗിച്ചും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.മഴയില്‍ ഉപേക്ഷിക്കേണ്ടിവന്ന മൃതദേഹംകൊലപാതകത്തിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടി കായലില്‍ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി.

ഇതിനായി ചാക്ക് എത്തിച്ച്‌ മൃതദേഹം അതിനുള്ളിലാക്കുകയും ചെയ്തു. എന്നാല്‍ രാത്രി ശക്തമായ മഴ പെയ്തതോടെ മൃതദേഹം കായലിലേക്ക് കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചു. മൃതദേഹം സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച്‌ ഇരുവരും കടന്നുകളഞ്ഞു. അഭിരാമിന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു.കുറ്റം ഏറ്റെടുക്കാൻ 17കാരനെ നിയോഗിച്ചെന്ന് പൊലീസ്പിടിയിലായാല്‍ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒന്നാം പ്രതിയായ 17കാരൻ ഏറ്റെടുക്കണമെന്ന ധാരണ പ്രതികള്‍ക്കിടയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്തതിനാല്‍ കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം.ആദ്യം ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നും പിന്നീട് ഉമർ സംഭവസ്ഥലത്തെത്തിയെന്നുമാണ് 17കാരൻ മൊഴി നല്‍കിയത്.

എന്നാല്‍ വിശദമായ അന്വേഷണത്തിലും ഉമറിനെ ചോദ്യം ചെയ്തതിലും ഇയാളുടെ പങ്ക് വ്യക്തമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അഭിരാമും പ്രതികളും ഒരേ പ്രദേശത്തുകാർഅഭിരാമും കേസിലെ പ്രതികളായ 17കാരനും ഉമറും ഒരേ പ്രദേശത്തുള്ളവരാണ്. ഇവരുടെ വീടുകള്‍ തമ്മില്‍ വലിയ അകലമില്ല. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലൈനിലാണ് അഭിരാമിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കമുകിൻകോടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് ഒന്നാം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന പേരൂർ.ജനവാസം കുറവുള്ള ഈ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമാണെന്നും പൊലീസ് പറയുന്നു.ഉമറിനെതിരെ അഞ്ചിലേറെ കേസുകള്‍കേസിലെ രണ്ടാം പ്രതിയായ ശ്രീകാര്യം കല്ലമ്പള്ളി പുതുവല്‍ പുത്തൻവീട്ടില്‍ ഉമർ മുഫ്താർ (22) സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. മോഷണം, അടിപിടി തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശ്രീകാര്യം, പേട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ചിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

കാപ്പ നിയമപ്രകാരവും നടപടി നേരിട്ടിരുന്നു.ആറുമാസത്തെ കാപ്പ തടവുശിക്ഷ പൂർത്തിയാക്കി സെപ്റ്റംബർ ഒൻപതിനാണ് ഉമർ പുറത്തിറങ്ങിയത്. വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയായ 17കാരൻ ഉമറിന്റെ അടുത്ത സുഹൃത്താണ്. ഉമർ പ്രതിയായ മൂന്ന് മോഷണക്കേസുകളില്‍ ഈ കൗമാരക്കാരനും രണ്ടാം പ്രതിയായിട്ടുണ്ട്. മോഷണങ്ങള്‍ക്കു മുൻപ് ഇരുവരും പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന് വീഴ്ചയില്ലെന്ന് കമ്മിഷണർഅഭിരാമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുള്‍ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. നവംബർ ഒന്നിന് രാവിലെ 10.52നാണ് അഭിരാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധു പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടൻ തന്നെ വിവരം കണ്‍ട്രോള്‍ റൂമിനെയും എഎസ്‌ഐയെയും അറിയിക്കുകയും ബന്ധുക്കള്‍ക്കൊപ്പം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.അഭിരാമിന്റെ ഫോണ്‍ അവസാനമായി ഓഫായത് മണ്‍വിളയിലെ സെമിനാരിക്ക് സമീപമാണെന്ന് സൈബർ സെല്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെമിനാരിയിലെ ചുമതലക്കാരോടടക്കം പൊലീസ് വിവരങ്ങള്‍ തേടി.

അഭിരാമിന്റെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുലർച്ചെ മൂന്നുമണിയോടെ ഒന്നാം പ്രതിയുടെ വീട്ടിലെത്തി. തുടർന്ന് 17കാരനെയും പിതാവിനെയും സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു.ഇതിനിടെ അഭിരാമിന്റെ ബന്ധുക്കളും കൗമാരക്കാരനും തമ്മില്‍ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നീട് വീട്ടിലേക്ക് മടക്കിയയച്ച 17കാരനെ അടുത്ത ദിവസം രാവിലെ വീണ്ടും സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു. ഇൻസ്റ്റഗ്രാം സന്ദേശങ്ങള്‍ അയച്ച കാര്യം മാത്രമാണ് ആദ്യം ഇയാള്‍ വെളിപ്പെടുത്തിയത്.തുടർന്നുള്ള അന്വേഷണത്തിലാണ് ഉമറിന്റെ പങ്ക് പുറത്തുവന്നത്. ഉമറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നും കമ്മിഷണർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group