Home കർണാടക ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ബന്നാർഘട്ടയ്ക്ക് സമീപമാണ് അപകടം. കാറിടിയുടെ ആഘാതത്തില്‍ കടയിലുണ്ടായിരുന്ന തിളച്ച എണ്ണ തെറിച്ചുവീണാണ് ആളുകള്‍ക്ക് പൊള്ളലേറ്റത്.ബസവരാജ്, മുനികൃഷ്ണ, മഞ്ജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി ബൈക്കുകളിലും ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറിഒക്ടോബർ 28നാണ് അപകടമുണ്ടായത്.

അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയായിരുന്നു. ആദ്യം റോഡരികില്‍ നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകളില്‍ ഇടിച്ച കാർ പിന്നീട് കബാബ് കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കടയിലെ ചൂടുള്ള എണ്ണ തെറിച്ച്‌ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാർ കടയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group