Home കർണാടക ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

ബെംഗളൂരു: കഴിച്ച ന്യൂഡിൽസിന് എരിവ് കൂടുതലാണെന്ന് ആരോപിച്ച് ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരെ മൂന്നംഗ മദ്യപസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ദൊഡ്ഡതൊഗൂരിൽ വ്യാഴാഴ്ചയാണ് നഗരത്തെ നടുക്കിയ ഈ സംഭവം നടന്നത്. കസ്റ്റമർമാരായി കടയിലെത്തിയ സംഘം മദ്യലഹരിയിലാണ് ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.ഭക്ഷണത്തിൽ എരിവ് കൂടുതലാണെന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട പ്രതികൾ പെട്ടെന്ന് അക്രമാസക്തരാവുകയായിരുന്നു.

കടയിലെ ജീവനക്കാരായ അസം സ്വദേശികളായ ദീപക് ഥാപ്പ, ഹേമ, ലക്ഷ്മി ലാമാ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജീവനക്കാരെ നിലത്തു തള്ളിവിട്ടും നിഷ്കരുണം ചവിട്ടിയുമാണ് സംഘം ഉപദ്രവിച്ചത്. അക്രമം തടയാൻ ശ്രമിച്ച സമീപവാസിയായ ഒരു വഴിയാത്രക്കാരനെയും ഇവർ വെറുതെവിട്ടില്ല, അദ്ദേഹത്തെയും പിന്തുടർന്ന് മർദിക്കുകയായിരുന്നു.സംഭവത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കർണാടകയിലെ ചാമരാജ്നഗർ സ്വദേശികളായ നാഗരാജ്, ചന്ദ്രു, ദേവരാജ് എന്നിവരാണ് ഈ അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group