Home തിരഞ്ഞെടുത്ത വാർത്തകൾ മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂ‌ര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂ‌ര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

കോട്ടയം: യുവാവ് ഓടിച്ച കാർ ആറു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്.യുവാവിന്റെ ആത്മഹത്യാ ശ്രമമാണ് അപകടത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. അപകടത്തില്‍ 14 പേർക്ക് പരിക്കേറ്റിരുന്നു. കൂട്ടിക്കല്‍ പുത്തൂർ സ്വദേശി ശാരോണ്‍ (27) ഓടിച്ച ബലേനോ കാറാണ് അപകടത്തിനിടയാക്കിയത്. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.നാലു കാറുകളും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം- കുമളി റോഡില്‍ മുണ്ടക്കയം ചോറ്റി ജംഗ്ഷനില്‍ ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം.

മുണ്ടക്കയത്ത് നിന്ന് അമിത വേഗത്തിലെത്തിയ ശാരോണിന്റെ കാർ ആദ്യം മറ്റൊരു കാറില്‍ ഇടിച്ചു. തുടർന്ന് അതേ ദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിന്റെ പിന്നിലും ഇടിച്ചു. ഇതിനിടെ മറ്റു രണ്ട് വാഹനങ്ങള്‍ തമ്മിലിടിച്ചു. നിയന്ത്രണം നഷ്ടമായതോടെ ശാരോണിന്റെ കാർ എതിർദിശയില്‍ പാതയോരത്ത് നിറുത്തിയിട്ട സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇതോടെ കാർ ഓഫായി. ലോക്കായ കാറില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ശാരോണിനെ പുറത്തെടുത്തത്. മുഖത്ത് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്.അദ്വൈത് (ഒൻപത്), എം.എസ്.ആവണി (നാല്), ചോറ്റി ഇല്ലക്കുളത്ത് പി.വി.രാജൻ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലില്‍ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71) കൂട്ടിക്കല്‍ മഠത്തില്‍ അൻസാരി (65), കൂട്ടിക്കല്‍ മഠത്തില്‍ സഹില്‍ (31) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. മൂന്നുപേർക്ക് നിസാര പരിക്കേറ്റു. ഇവർ ചികിത്സ തേടി മടങ്ങി. സംഭവത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group