Home ചെന്നൈ തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം.ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ട ദിനമായ നവംബർ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴിന് മുൻഗണന നല്‍കുന്ന തരത്തില്‍ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

മദ്രാസ് സംസ്ഥാനത്തിന്റെ പേര് ‘തമിഴ്‌നാട്’ എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുകയും അത്തരം നിലപാടുകളെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.ഇതിനിടയില്‍, ബി.ജെ.പിയുടെ കുറ്റപ്പെടുത്തലുകള്‍ക്ക് ശക്തമായ മറുപടിയുമായി ടി.വി.കെ സൈബർ വിങ് രംഗത്തെത്തി. കർണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ ഔദ്യോഗികമായി സംസ്ഥാന പതാക ഉയർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് ടി.വി.കെ സൈബർ വിഭാഗം ബി.ജെ.പിയുടെ വിഭജന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group