Home കർണാടക ഗാന്ധി വധത്തെക്കുറിച്ചുള്ള നാടകത്തിനിടെ സംവിധായകൻ്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധം

ഗാന്ധി വധത്തെക്കുറിച്ചുള്ള നാടകത്തിനിടെ സംവിധായകൻ്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധം

ബെംഗളൂരു: വിവാദ നാടകകൃത്ത് അഡ്ഡണ്ട സി. കരിയപ്പയ്ക്ക് നേരെ ബെംഗളൂരുവില്‍ മഷിയാക്രമണം. മഹാത്മാ ഗാന്ധിയുടെ വധത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച്‌ സംവിധാനം ചെയ്ത ‘ഗാന്ധി ഹത്യെയ സത്യ’ എന്ന നാടകത്തിന്റെ പ്രദർശനത്തിനിടെയാണ് ഒരു സംഘം പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മഷിയൊഴിച്ചത്.ശനിയാഴ്ച വൈകുന്നേരം ബെംഗളൂരു ബനശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയില്‍ കൊടഗ് രംഗഭൂമി ട്രസ്റ്റ് സംഘടിപ്പിച്ച നാടകപ്രദർശനത്തിനിടെയായിരുന്നു സംഭവം.

കുശാല്‍ ഹനുമേഗൗഡയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ പോലീസില്‍ നല്‍കിയ പരാതിയില്‍, കരിയപ്പ തന്റെ നാടകത്തിലൂടെ ഗാന്ധിജിയെ “ദേശവിരുദ്ധൻ” എന്ന് ചിത്രീകരിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു.രാജ്യ വിഭജനത്തിന്റെ പേരില്‍ ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും അപകീർത്തിപ്പെടുത്താനും “വിഭജന സമയത്ത് പാകിസ്ഥാന് 55 കോടി രൂപ നല്‍കി” എന്നതുപോലുള്ള അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാനുമാണ് നാടകം സംഘടിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. നാടകത്തിന്റെ ഉള്ളടക്കത്തെ പ്രേക്ഷകർ ചോദ്യം ചെയ്തപ്പോള്‍ കരിയപ്പ മോശം ഭാഷ ഉപയോഗിച്ച്‌ അവഹേളിച്ചതായും പരാതിയില്‍ പരാമർശമുണ്ട്. സംഭവത്തില്‍ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group