Home കർണാടക റെയ്ഡിന് വനിതാ ഉദ്യോഗസ്ഥയില്ല; നടപടിക്രമങ്ങളിലെ വീഴ്ചയിൽ ലോഡ്ജ് നടത്തിപ്പുകാർക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

റെയ്ഡിന് വനിതാ ഉദ്യോഗസ്ഥയില്ല; നടപടിക്രമങ്ങളിലെ വീഴ്ചയിൽ ലോഡ്ജ് നടത്തിപ്പുകാർക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: റെയ്ഡ് നടത്തിയ പൊലീസ് സംഘത്തിനൊപ്പം സ്ത്രീ ഉണ്ടായിരിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അനാശാസ്യക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.അധികാരപ്പെടുത്തിയ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥനല്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.അനാശാസ്യ കേന്ദ്രം നടത്തിയെന്ന ആരോപണത്തില്‍ ലോഡ്ജ് നടത്തിപ്പുകാരായ രണ്ടുപേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് ജസ്റ്റിസ് ടി. വെങ്കടേഷ് നായക് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.അനാശാസ്യ നിരോധന നിയമത്തിലെ സെക്ഷന്‍ 15 (2) പ്രകാരം റെയ്ഡ് നടത്തുമ്പോള്‍ റെയ്ഡ് സംഘത്തില്‍ ഒരു വനിത ഉണ്ടായിരിക്കണം.

പ്രദേശവാസിയായ സാക്ഷിയും ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു.എന്നാല്‍, ഈ കേസില്‍ റെയ്ഡ് നടത്തിയ സംഘത്തില്‍ വനിത ഉണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥയെയോ സാക്ഷിയേയോ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത് പരിശോധനാ രേഖയില്‍ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.നിയമപ്രകാരം പ്രത്യേകമായി അധികാരപ്പെടുത്തിയ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കു മാത്രമേ ഇത്തരം കേസുകളില്‍ അന്വേഷണം നടത്താനാകൂ.

ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഈ പദവിയിലേക്ക് നിയമിച്ചതായി തെളിയിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനമോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.നിയമപരമായ അധികാരമില്ലാത്ത ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.കര്‍ണാടകയിലെ അത്താനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍ വേശ്യാവൃത്തി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജൂലൈ 27നാണ് പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു.ഇതിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ചട്ടം പാലിച്ചില്ലെന്ന് കാട്ടി കേസ് റദ്ദാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group