കണ്ണൂർ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. കണ്ണൂരില്‍ ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൌണ്‍ പൊലീസ് കേസ് എടുത്തത്.രാഹുല്‍ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രസംഗം. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം. രാഹുല്‍ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം.