Home കർണാടക ബംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ

ബംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ

ബംഗളൂരു: ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബംഗളൂരുവിൽ പിടിയിലായി. ഇടുക്കി കുമാരമംഗലം സ്വദേശികളായ വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കുമ്പളഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്.കമ്പിപുരയിലെ ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപത്തു നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടിച്ചെടുത്തു.ആർ.ടി. നഗറിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതികൾ ഒഡിഷയിലേക്ക് പോയത്. ഞായറാഴ്ച തിരിച്ചെത്തി ബൊമ്മസാന്ദ്രയിൽ തങ്ങിയ ശേഷം തൊട്ടടുത്ത ദിവസം ഇടുക്കിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസ് വലയിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group