Home കർണാടക ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ചൈനയിൽ നിന്ന് പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ ചെന്നൈ തുറമുഖത്തേക്ക്

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ചൈനയിൽ നിന്ന് പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ ചെന്നൈ തുറമുഖത്തേക്ക്

ബെംഗളൂരു: നമ്മ മെട്രോയിലെ ആദ്യത്തെ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ ചൈനയിൽ നിന്ന് എത്തിച്ചേരുന്നു. ബെംഗളൂരു മെട്രോയിൽ ആദ്യമായി ‘പിഎസ്ഡി’ സ്ഥാപിക്കുന്നത് പിങ്ക് ലൈനിലെ ഭൂഗർഭ പാതയിലാണ്. ചൈനയിൽ നിന്ന് അയച്ച പിഎസ്ഡി ഉപകരണങ്ങൾ ഉടൻ ചെന്നൈ തുറമുഖത്തെത്തും. നമ്മ മെട്രോയുടെ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണിപ്പോൾ. 2026 നവംബർ – ഡിസംബർ മാസങ്ങളിൽ ട്രയൽ റൺ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.2027 മാർച്ച് മാസത്തോടെ ജോലികളെല്ലാം പൂർത്തീകരിക്കാനാണ് നിർമാതാക്കൾക്ക് ബിഎംആർസി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ കേളേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കി.മീ എലിവേറ്റഡ് പാത ഈമാസം (2026 ഒക്ടോബറിൽ) തന്നെ ഉദ്ഘാടനം ചെയ്യുമെന്നും വിവരമുണ്ട്.

പലവട്ടം നീട്ടിവെക്കപ്പെട്ടതാണ് ഈ ഉദ്ഘാടനം.പിങ്ക് ലൈനിന്റെ്റെ ആകെ നീളം 21.25 കിലോമീറ്ററാണ്. ഡെയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭപാതയ്ക്ക് 13.76 കിലോമീറ്റർ നീളവും മൊത്തം 12 സ്റ്റേഷനുകളുമുണ്ട്. എംജി റോഡ് വഴി നഗരത്തിന്റെ വടക്കൻ മേഖലയെയും തെക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന ഈ പാത, ബെംഗളൂരു മെട്രോയുടെ നാലാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി എംജി റോഡിനെ മാറ്റും.ഈ ഭാഗത്തെ തുടങ്കനിർമാണം 2024 ഒക്ടോബറിലും ട്രാക്ക് നിർമ്മാണം 2026 മേയിലും പൂർത്തിയായിരുന്നു. ഡെയറി സർക്കിൾ മുതൽ പോട്ടറി ടൗൺ വരെയുള്ള (എംജി റോഡ് ഉൾപ്പെടെ) 8 സ്റ്റേഷനുകളിൽ സിസ്റ്റം ഇൻസ്റ്റാലേഷനും വൈദ്യുതീകരണവും പൂർത്തിയായ താനറി റോഡ് മുതൽ നാഗവാര വരെയുള്ള അവസാന 4 സ്റ്റേഷനുകളിലെ ജോലികൾ ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

ഡെയറി സർക്കിൾ മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് വരും ആഴ്ചകളിൽ ട്രെയിനുകൾ ഓടിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തും. ഔട്ട്ഡോർ സിഗ്നലിങ് പൂർത്തിയായിട്ടുണ്ട്. ഇൻഡോർ സിഗ്നലിങ് പുരോഗമിക്കുന്നു.ഡെയറി സർക്കിളിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ ആങ്കറിങ് ബേസ്-ഫ്രെയിം നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അടുത്ത 2-3 മാസത്തിനുള്ളിൽ സംവിധാനങ്ങൾ പൂർണ്ണമായി സംയോജിപ്പിച്ച് അണ്ടർഗ്രൗണ്ട് പാതയിലുടനീളം ട്രയൽ റൺ ആരംഭിക്കും. അതിനുശേഷം റോളിങ് സ്റ്റോക്ക് അനുമതി, സിഎംആർഎസ് സുരക്ഷാ അനുമതി എന്നിവ ലഭ്യമാക്കും. ഫോൾസ് സീലിംഗ്, തറയോടുകൾ പാകൽ, പെയിൻ്ന്റിങ് തുടങ്ങിയ മറ്റ് ഫിനിഷിങ് ജോലികൾ ട്രയൽ റണ്ണിനൊപ്പം നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group