Home Featured ഒമാൻ: സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വിസ നൽകി തുടങ്ങും

ഒമാൻ: സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വിസ നൽകി തുടങ്ങും

by മൈത്രേയൻ

ഒമാനില്‍ കൊവിഡ്​ പശ്​ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുനരാരംഭിക്കും. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ്​ നടപടി.

രണ്ട്​ ഡോസ്​​ വാക്​സിന്‍ അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പുതിയ വിസയിലുള്ളവര്‍ക്ക്​ ഒമാനിലേക്ക്​ പ്രവേശിക്കാം​. ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്​. കാലാവധി നീട്ടിയതിന്​ പ്രത്യേക ഫീസ്​ ചുമത്തില്ല. രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ ആര്‍.ഒ.പി വെബ്​സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത്​ മനസിലാക്കാന്‍ സാധിക്കും.

*മുലയൂട്ടുന്ന അമ്മമാർ വാക്‌സിൻ എടുത്താൽ എന്തു സംഭവിക്കും?

ആറു മാസത്തിലധികം സമയം രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ സ്പോണ്‍സറുടെ അപേക്ഷയിലാണ്​ പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിദേശികളുടെ വിസ പുതുക്കുന്നതിന്​ ഒരു ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​ നിര്‍ബന്ധമാക്കി. ഒക്​ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​ നിര്‍ബന്ധമാക്കും. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും വേണം.

*ഫൈസര്‍, ആസ്​ട്രസെനക വാക്​സി​ന്‍റ ഫലപ്രാപ്​തി ആറു മാസം*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group