Home തിരഞ്ഞെടുത്ത വാർത്തകൾ ആരാധകന്‍റെ കുസൃതിയോ അതിരുകടന്ന പെരുമാറ്റമോ? ആരാധകരുടെ മോശം പെരുമാറ്റത്തിലും മാന്യത കൈവിടാതെ രചിത റാം

ആരാധകന്‍റെ കുസൃതിയോ അതിരുകടന്ന പെരുമാറ്റമോ? ആരാധകരുടെ മോശം പെരുമാറ്റത്തിലും മാന്യത കൈവിടാതെ രചിത റാം

കന്നഡ ചലച്ചിത്ര താരം രചിത റാം തന്റെ ജന്മദിനത്തില്‍ ആരാധകരോട് കാണിച്ച സ്നേഹവും സൗമ്യതയുമാണ് ഇപ്പോള്‍ സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും പ്രധാന ചർച്ചാവിഷയം.ഒക്ടോബർ മൂന്നിന് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാനും ആശംസകള്‍ ഏറ്റുവാങ്ങാനും താരം നേരിട്ടെത്തിയിരുന്നു.സ്നേഹത്തോടെയും പുഞ്ചിരിയോടെയും ഫോട്ടോകള്‍ക്കും സെല്‍ഫികള്‍ക്കും ഒപ്പം നിന്ന രചിതയ്ക്ക് പക്ഷേ, തികച്ചും അപ്രതീക്ഷിതവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അനുഭവമാണ് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത്.’ഡിംപിള്‍ ക്വീൻ’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടിയോടൊപ്പം സെല്‍ഫിയെടുത്ത ശേഷം മടങ്ങാൻ തുനിഞ്ഞ ഒരു ആരാധകൻ പെട്ടെന്ന് അവരുടെ കവിളില്‍ ബലമായി പിടിച്ചു വലിക്കുകയായിരുന്നു.

പെട്ടെന്നുള്ള ഈ പ്രവർത്തിയില്‍ താരം ഒരു നിമിഷം അമ്പരന്നെങ്കിലും, ഒട്ടും അസഹിഷ്ണുത പ്രകടിപ്പിക്കാതെ തികഞ്ഞ ക്ഷമയോടെ സ്വയം നിയന്ത്രിക്കുകയും ബാക്കിയുള്ളവരോട് സാധാരണ പോലെ സംസാരിക്കുകയും ചെയ്തു.എന്നാല്‍ ഈ ഒരു സംഭവത്തിന് ശേഷവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒന്നിലധികം ആളുകള്‍ നടിയുടെ കവിളില്‍ തൊടാനും പിടിച്ചു വലിക്കാനും ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന മറ്റ് വീഡിയോകളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് ഉയരുന്നത്.പ്രിയപ്പെട്ട നടിയോടുള്ള സ്നേഹപ്രകടനവും കുസൃതിയുമായി ഇതിനെ ഒരു വിഭാഗം ന്യായീകരിക്കുമ്പോള്‍, പ്രശസ്തരായ വ്യക്തികളാണെങ്കില്‍ പോലും അവരുടെ അനുവാദമില്ലാതെ ശരീരത്തില്‍ തൊടുന്നത് തെറ്റാണെന്നും വ്യക്തിപരമായ അതിരുകളെ മാനിക്കാൻ ആരാധകർ പഠിക്കണമെന്നും ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാണിക്കുന്നു.ഒടുവില്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യില്‍ രജനികാന്തിനൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ രചിത എത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group