Home കർണാടക ബെംഗളൂരുവിൽ റൈഡ് ക്യാൻസൽ ചെയ്തതിന് യുവതിയുടെ ഫോൺ പിടിച്ചെടുത്ത് മർദിച്ചു: ഓട്ടോ ഡ്രൈവർഅറസ്റ്റിൽ

ബെംഗളൂരുവിൽ റൈഡ് ക്യാൻസൽ ചെയ്തതിന് യുവതിയുടെ ഫോൺ പിടിച്ചെടുത്ത് മർദിച്ചു: ഓട്ടോ ഡ്രൈവർഅറസ്റ്റിൽ

ബെംഗളൂരു: ആപ്പ് അധിഷ്ഠിത ഓട്ടോ റൈഡ് ക്യാൻസൽ ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ അക്രമിക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു അറസ്റ്റു ചെയ്തു . സെപ്റ്റംബർ 28-ന് വൈകുന്നേരം 4:30-ഓടെ എച്ച്.എസ്.ആർ ലെഔട്ടിലാണ് സംഭവം നടന്നത്.എച്ച്.എസ്.ആർ ലെഔട്ടിൽ നിന്ന് കോരമംഗലയിലേക്ക് യാത്ര ചെയ്യാനായി ആപ്പ് വഴി ഓട്ടോ ബുക്ക് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതി കാത്തുനിന്ന സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഇതോടെ യാത്രക്കാരി റൈഡ് റദ്ദാക്കുകയായിരുന്നു.റൈഡ് റദ്ദാക്കി മിനിറ്റുകൾക്കകം ഡ്രൈവർ യുവതി കാത്തുനിന്ന സ്ഥലത്തെത്തുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. റൈഡ് ക്യാൻസൽ ചെയ്തെങ്കിലും 110 രൂപ നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു.

എന്നാൽ പണം നൽകാൻ യുവതി വിസമ്മതിച്ചതോടെ തർക്കം രൂക്ഷമാവുകയും ഡ്രൈവർ യുവതിയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയുമായിരുന്നു.തുടർന്ന് യുവതിയുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയെങ്കിലും ഡ്രൈവർ അവരുമായും വാക്കുതർക്കത്തിൽ ഏർപ്പെടുകയും യുവതിയെ ശാരീരികമായി അക്രമിക്കുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. ഓട്ടോ ഡ്രൈവർ യുവതിയെ അക്രമിക്കുന്നത് തുടർന്നപ്പോൾ, ഒപ്പമുണ്ടായിരുന്ന രണ്ട് യുവതികൾ ഡ്രൈവറെ പ്രതിരോധിക്കുന്നതും മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് മറ്റൊരു സ്ത്രീ സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും തടഞ്ഞുനിർത്തി രംഗം ശാന്തമാക്കിയത്.സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും അക്രമം നടത്തിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group