ബെംഗളൂരു: തീരദേശ കർണാടകയ്ക്‌കും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. നിലവിൽ മഡ്‌ഗാവിനും (ഗോവ) മംഗളൂരു സെൻട്രലിനുമിടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് മംഗളൂരു ജംഗ്ഷൻ വഴി ബെംഗളൂരുവിലെ യശ്വന്ത്പൂരിലേക്ക് നീട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മംഗളൂരുവിൽ നിന്നുള്ള എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ് പൂജാരി, വിശ്വേശ്വർ ഹെഗ്ഡെ കഗേരി എന്നിവർക്കയച്ച കത്തിലാണ് കേന്ദ്രമന്ത്രി ഈ സന്തോഷവാർത്ത പങ്കുവെച്ചത്.2023 ഡിസംബർ 31-നാണ് മംഗളൂരു സെൻട്രലിനും മഡ്ഗാവിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. വെറും 5 മണിക്കൂർ 30 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ഈ ട്രെയിൻ സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 20646/20645 എന്ന നമ്പറിൽ ഓടിയിരുന്ന ഈ ട്രെയിൻ ഇനി മുതൽ 26655/26656 (യശ്വന്ത്പൂർ – മഡ്‌ഗാവ് – യശ്വന്ത്പൂർ) എന്ന പുതിയ ഷെഡ്യൂളിലാകും സർവീസ് നടത്തുക.
സർവീസ് ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചതോടെ ഘട്ട് പാത വഴി യാത്ര ചെയ്യുന്ന ബിസിനസ്സുകാർക്കും വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ സുഖകരമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.തീരദേശ കർണാടക, മലനാട്, ഗോവ എന്നീ മേഖലകളെ കോർത്തിണക്കുന്ന ഈ അതിവേഗ സർവീസ് മേഖലയിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് വൻ ഉത്തേജനമാകുമെന്നാണ്പ്രതീക്ഷിക്കുന്നത്.പ്രധാന സ്റ്റേഷനുകൾഹാസൻ-ഘട്ട് പാതയെയും തീരപ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ഈ വന്ദേ ഭാരത് എക്സ്‌പ്രസിൻ്റെ പ്രധാന സ്റ്റോപ്പുകൾ താഴെ പറയുന്നവയാണ്:യശ്വന്ത്പൂർ (ബെംഗളൂരു)ശ്രാവണബലഗോളഹാസൻസകലേശ്‌പൂർസുബ്രഹ്മണ്യ റോഡ്കബക പുത്തൂർമംഗളൂരു ജംഗ്ഷൻഉഡുപ്പികുന്ദാപൂർബൈന്ദൂർമുരുഡേശ്വർഗോകർണ റോഡ്കാർവാർമഡ്ഗാവ് (ഗോവ)