Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എസി വോള്‍വോ ബസിലെ യാത്രക്കാരൻ എംഡിഎംഎയുമായി പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എസി വോള്‍വോ ബസിലെ യാത്രക്കാരൻ എംഡിഎംഎയുമായി പിടിയില്‍

by ടാർസ്യുസ്

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. അതിർത്തി ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) അറസ്റ്റിലായത്.ഇയാളില്‍ നിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇന്നലെ 8.40ഓടെ അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇൻസ്പെക്ടർ എ.കെ രാജേഷിന്‍റെ നേതൃത്വത്തില്‍ അന്തർ സംസ്ഥാന വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന വോള്‍വോ ബസിലാണ് വിപിൻ യാത്ര ചെയ്‌തിരുന്നത്. ഇതില്‍ നിന്നാണ് രഹസ്യമായി കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രതി പിടിയിലാകുന്നത്.കഴിഞ്ഞ ദിവസവും സമാന പരിശോധനയില്‍ രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായിരുന്നു. എൻഡിപിഎസ് ആക്‌ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, അഭിലാഷ്,അഖില്‍, വനിത, സബിത എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group