ബംഗളൂരു: സർക്കാറിന് വരുമാനം ഉണ്ടാക്കുന്നതിനോടൊപ്പം തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ബംഗളൂരു സെൻട്രല്‍ ജയിലില്‍ ‘നവ സങ്കല്‍പ ബേക്കറി’ എന്ന പേരില്‍ ബേക്കറി യൂനിറ്റ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ജയില്‍, കറക്ഷനല്‍ സർവിസസ് പൊലീസ് ഡയറക്ടർ ജനറല്‍ അലോക് കുമാര്‍ ബേക്കറി ഉദ്ഘാടനം ചെയ്തു. എച്ച്.സി.എല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്.ബേക്കറിയില്‍ തയാറാക്കിയ ഉല്‍പന്നങ്ങള്‍ ഡി.ജി.പി ജയില്‍സ് കുമാർ രുചിയും ഗുണനിലവാരവും പരിശോധിച്ച് തയാറാക്കിയവരെ അഭിനന്ദിച്ചു. തടവുകാരുമായി സംവദിച്ച അദ്ദേഹം ബേക്കറി ഉല്‍പന്നങ്ങള്‍ തയാറാക്കുമ്പോള്‍ ഗുണനിലവാരത്തിനും ശുചിത്വത്തിനും മുൻഗണന നല്‍കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
