മംഗളുരു: മുടി കുടുക്കിയില്‍ മറച്ച് കടത്തിയ 115 ഗ്രാം സ്വര്‍ണവുമായി ഒരാളെ മംഗളുറു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
മുറുഡേശ്വര്‍ സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്.എയര്‍ ഇന്‍ഡ്യയുടെ IX 384 വിമാനത്തില്‍ നിന്ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ വന്നത്. കുട്ടികളുടെ ഹെയര്‍ ബാന്‍ഡുകളില്‍ മുത്തുകള്‍കൊണ്ടാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ചുറ്റിക ഉപയോഗിച്ച് മുത്തുകള്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.
ഇത്തരത്തിലുള്ള അഞ്ച് ഹെയര്‍ ബാന്‍ഡുകളാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് ഇതിന് 5,58,900 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മംഗളുറു വിമാനത്താവളത്തില്‍ വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കമീഷണര്‍ ഇമാമുദ്ദീന്‍ അഹ്‌മദ് ആശങ്ക പ്രകടിപ്പിച്ചു.