Home കർണാടക സ്വിഗ്ഗി, ബ്ലിങ്കിറ്റ്, റാപ്പിഡോ… ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിക്കുന്ന ആപ്പ് ഏത്? 8.2 കോടി ആക്ടീവ് യൂസര്‍മാരുമായി റാപ്പിഡോ മുന്നില്‍

സ്വിഗ്ഗി, ബ്ലിങ്കിറ്റ്, റാപ്പിഡോ… ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിക്കുന്ന ആപ്പ് ഏത്? 8.2 കോടി ആക്ടീവ് യൂസര്‍മാരുമായി റാപ്പിഡോ മുന്നില്‍

by ടാർസ്യുസ്

ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പൻ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ.മാർച്ച്‌- മെയ് കാലഘട്ടത്തില്‍ ഇന്ത്യയിലെ കണ്‍സ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാമതെത്തിയിരിക്കുകയാണ് റാപ്പിഡോ. ഡിജിറ്റല്‍ ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറാണ് (Sensor Tower) ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. മാർച്ച്‌ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കള്‍ (Monthly Active Users – MAUs) ഉണ്ടായിരുന്നുവെന്നാണ് കണക്ക്.

മുൻവർഷത്തെ അപേക്ഷിച്ച്‌ 67 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ബ്ലിങ്കിറ്റ്: 7.9 കോടി, സ്വിഗ്ഗി: 6.7 കോടി, സൊമാറ്റോ: 6.3 കോടി, സെപ്റ്റോ: 5.8 കോടി, ഉബർ: 3.9 കോടി, ഒല: 2.7 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ആക്ടീവ് യൂസർമാരുടെ എണ്ണം.മാർച്ച്‌ മാസത്തില്‍ മാത്രം പ്രതിദിനം ശരാശരി 65 ലക്ഷം റൈഡുകളാണ് റാപ്പിഡോ വഴി ബുക്ക് ചെയ്തത്. അതേസമയം ഊബറില്‍ 37 ലക്ഷവും ലയില്‍ 15 ലക്ഷവും റൈഡുകള്‍ മാത്രമാണ് നടക്കുന്നത്. കൂടാതെ, ജനുവരി- മാർച്ച്‌ പാദത്തില്‍ റാപ്പിഡോയുടെ പ്രതിമാസ ട്രാന്സാക്ടിങ് ഉപഭോക്താക്കള്‍ (MTUs) 3.6 കോടിയിലെത്തി. ബ്ലിങ്കിറ്റ് (2.7 കോടി), സൊമാറ്റോ (2.5 കോടി), സ്വിഗ്ഗി (2.5 കോടി) എന്നിവയേക്കാള്‍ വളരെ മുന്നിലാണ് റാപ്പിഡോ എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.റാപ്പിഡോ ബിസിനസ് മോഡല്‍ഊബറും ലയും ഡ്രൈവർമാരില്‍ നിന്ന് 20 മുതല്‍ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോള്‍, റാപ്പിഡോ അവതരിപ്പിച്ചത് സബ്‌സ്‌ക്രിപ്ഷൻ മോഡലാണ്. ഡ്രൈവർമാർ (ക്യാപ്റ്റന്മാർ) നിശ്ചിത സബ്‌സ്‌ക്രിപ്ഷൻ തുക പ്ലാറ്റ്‌ഫോമിന് നല്‍കിയാല്‍ റൈഡില്‍ നിന്നുള്ള മുഴുവൻ വരുമാനവും അവർക്ക് തന്നെ ലഭിക്കും.

ഇത് ഡ്രൈവർമാരെ റാപ്പിഡോ പ്ലാറ്റ്‌ഫോമില്‍ തന്നെ നിലനിർത്താനും സേവന നിരക്കുകള്‍ കുറയ്ക്കാനും സഹായിച്ചു. ഈ മോഡല്‍ വിജയം കണ്ടതോടെ ഉബറും ലയും സബ്‌സ്‌ക്രിപ്ഷൻ രീതികളിലേക്ക് മാറാൻ നിർബന്ധിതരായിട്ടുണ്ട്.2015-ല്‍ ഓട്ടോ, ടു-വീലർ സർവീസുകളുമായി തുടങ്ങിയ കമ്പനി 2023-ല്‍ ക്യാബ് സർവീസുകളും ആരംഭിച്ചു. പഞ്ചാബ്, പട്ന, സിലിഗുരി തുടങ്ങിയ നഗരങ്ങളില്‍ ഇ-റിക്ഷാ സേവനങ്ങളും നല്‍കുന്നുണ്ട്. കൂടാതെ, സബ്‌സിഡിയറി കമ്പനികളിലൂടെ മറ്റ് പ്രധാന മേഖലകളിലേക്കും റാപ്പിഡോ സാന്നിധ്യം വ്യാപിപ്പിച്ചു. ദിനംപ്രതി ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നവർക്കായി കാർ-പൂളിങ് സേവനവും റാപ്പിഡോ നല്‍കുന്നുണ്ട്.പ്രോസസ് (Prosus), ആക്സല്‍ (Accel), വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍ (WestBridge Capital) എന്നിവരുടെ നേതൃത്വത്തില്‍ മേയ് മാസത്തില്‍ നടന്ന 240 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് റൗണ്ടോടെ റാപ്പിഡോയുടെ ആകെ സമാഹരണം 798 മില്യണ്‍ ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളറായി (ഏകദേശം ₹25,000 കോടി രൂപ) ഉയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group