Home കർണാടക വിവാഹേതര ബന്ധം ആരോപിച്ച്‌ 23കാരിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി

വിവാഹേതര ബന്ധം ആരോപിച്ച്‌ 23കാരിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ പരപുരുഷ ബന്ധം ആരോപിച്ച്‌ 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി.ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് .യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീണ്‍ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.എന്നാല്‍, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീണ്‍ ഭാഗ്യശ്രീയെ മരത്തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group