Home തിരഞ്ഞെടുത്ത വാർത്തകൾ ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണികളായി മലയാളികൾ, പിടികൂടിയത് 1000 കോടി രൂപയുടെ ലഹരിമരുന്ന്

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണികളായി മലയാളികൾ, പിടികൂടിയത് 1000 കോടി രൂപയുടെ ലഹരിമരുന്ന്

by ടാർസ്യുസ്

കൊച്ചി: കേരളത്തെയും രാജ്യത്തെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ആയിരം കോടിയിലധികം രൂപ വിലമതിക്കുന്ന ഭീമന്‍ മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികള്‍ കൊച്ചിയില്‍ വലയിലായി.തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ ഇടപ്പള്ളിയില്‍ വെച്ച്‌ പിടിയിലായത്.സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ വജ്ര’ എന്ന വന്‍ ഓപ്പറേഷനിലൂടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ നട്ടെല്ലൊടിക്കുന്ന നീക്കം നടന്നത്. 30,000 കിലോഗ്രാം ഭാരം വരുന്ന, ഏകദേശം 12 കോടിയോളം ‘ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ്’ ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഒരു വന്‍ ഗോഡൗണില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് നടത്തിയ പരിശോധനയിലാണ് ഈ ഭീമന്‍ ചരക്ക് പിടിച്ചെടുത്തത്.

ഈ മയക്കുമരുന്ന് ശേഖരം ഡല്‍ഹിയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഡല്‍ഹിയിലെ പിടിച്ചെടുക്കലിന് പിന്നാലെ മുഖ്യസൂത്രധാരന്മാരായ ഉമേഷ് കുമാറിനെയും ഫിര്‍ദോസിനെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചി ഇടപ്പള്ളിയില്‍ വെച്ച്‌ തന്ത്രപരമായി പൂട്ടി. സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയെ ബെംഗളൂരുവില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിയന്ത്രിത അളവില്‍ ഉപയോഗിക്കേണ്ട കടുത്ത വേദനസംഹാരിയായ ട്രാമഡോള്‍, ഉയര്‍ന്ന അളവില്‍ ഡോസേജ് കൂട്ടി ‘ഫൈറ്റര്‍ ഡ്രഗ്’ ആയിട്ടാണ് വന്‍തോതില്‍ കള്ളക്കടത്ത് നടത്തുന്നത്. യുദ്ധമേഖലകളിലും ഭീകരസംഘടനകള്‍ക്കിടയിലും വിശപ്പും ക്ഷീണവും അറിയാതിരിക്കാനും ക്രൂരമായ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കാനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.കറുത്ത വിപണിയില്‍ 1000 കോടി രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്ന ഈ മയക്കുമരുന്ന് ശൃംഖലയ്ക്ക് പിന്നില്‍ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകളും അന്താരാഷ്ട്ര മാഫിയ ബന്ധങ്ങളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നാണ് കസ്റ്റംസും നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group