Home Featured കർണാടകയിൽ കൊറോണ ബാധ ഇന്ന് 12 പേർക്ക് , മരണ സംഖ്യ 30 ആയി

കർണാടകയിൽ കൊറോണ ബാധ ഇന്ന് 12 പേർക്ക് , മരണ സംഖ്യ 30 ആയി

by admin
covid19 karnataka

ബെംഗളൂരു : ഇന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം 12 പേർക്ക് സംസ്ഥാനത്തു രോഗ ബാധ .

പ്രമേഹവും രക്ത സമ്മർദ്ദവുമുള്ള ദാവനഗെരെയിൽ താമസിക്കുന്ന 55 കാരിയായ സ്ത്രീ മരണപ്പെട്ടതോടു കൂടി ആകെ മരണസംഖ്യ 30 ആയി.

സംസ്ഥാനത്തു ഇന്ന് വരെ 705 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇന്ന് വൈകുന്നേരം പുറപ്പെടുപ്പിച്ച ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പറയുന്നു . 366 രോഗം ഭേദമായി ആശുപത്രി വിട്ടു

ബെംഗളൂരു നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 156 പേരിൽ 77 പേര് രോഗ വിമുക്തരാവുകയും 6 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട് 72 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്

അതിനിടയിൽ 1610 കോടിയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group