Home Featured ബന്ധുവിന് വൃക്കദാനം ചെയ്യാൻ ആവശ്യപ്പെട്ട് മരണക്കുറിപ്പ്, യുവാവ് തൂങ്ങി മരിച്ച നിലയിൽ

ബന്ധുവിന് വൃക്കദാനം ചെയ്യാൻ ആവശ്യപ്പെട്ട് മരണക്കുറിപ്പ്, യുവാവ് തൂങ്ങി മരിച്ച നിലയിൽ

by admin

ആത്മഹത്യ കുറിപ്പ് എഴുതിവച്ച്‌ യുവാവ് സ്കൂള്‍ പരിസരത്ത് തൂങ്ങി മരിച്ച നിലയില്‍.പെയിന്റിങ് തൊഴിലാളിയായ കെ. സുധീറാണ് (32) മരിച്ചത്. മുടിപ്പുവിനടുത്തുള്ള കുർണാടു സ്വദേശിയായ സുധീർ താൻ പഠിച്ചിരുന്ന സ്കൂള്‍ പരിസരത്ത് തന്നെ തൂങ്ങി മരിക്കുകയായിരുന്നു.മൊബൈല്‍ ഫോണും പഴ്‌സും എടുക്കാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ സുധീർ തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സ്കൂള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുടികൊഴിച്ചില്‍ പ്രശ്‌നം പരാമർശിക്കുന്ന മരണക്കുറിപ്പ് പൊലീസിന് ലഭിച്ചു. ബന്ധുവിന് തന്റെ വൃക്ക ദാനം ചെയ്യാൻ കത്തില്‍ അഭ്യർഥിച്ചു.

ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല: ഒല ജീവനക്കാരനായ യുവാവ് ആത്മഹത്യചെയ്‌തെന്ന് സുഹൃത്തിന്റെ കുറിപ്പ്

ഇന്ന് തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദം മൂലം നിരവധി ആളുകളാണ് ആത്മഹത്യയിലേക്ക് വഴുതിവീഴുന്നത്. ഇത്തരം ദാരുണ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.ഇപ്പോഴിതാ തൊഴിലിടത്തിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു ഒല ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ പുറത്തുവന്ന വാര്‍ത്തയോടെ ആദ്യഘട്ടത്തില്‍ ഒല പ്രതികരിച്ചില്ലെങ്കിലും ഇപ്പോള്‍ തങ്ങളുടെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതായി കമ്ബനി സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴിലിടത്തിലെ അതിശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനക്കാരന്‍, ആത്മഹത്യ ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.പുതുതായി ജോലിക്ക് കയറിയിട്ടും മൂന്നുപേരുടെ ജോലി ഒരേസമയം ചെയ്യാനാണ് തന്റെ സഹപ്രവര്‍ത്തകനോട് കമ്ബനി ആവശ്യപ്പെട്ടത് എന്നാണ് റെഡിറ്റ് ഉപയോക്താവ് കുറിച്ചത്. ഈ പോസ്റ്റ് വ്യാപകമായ പ്രചരിച്ചതോടെ ഒല കമ്ബനിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഒലയുടെ എഐ വിഭാഗത്തില്‍ ആയിരുന്നു ആത്മഹത്യ ചെയ്ത ജീവനക്കാരന്‍ ജോലി ചെയ്തിരുന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ വാര്‍ത്തയോട് ഒല പ്രതികരിച്ചില്ലെങ്കിലും പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ ജീവനക്കാരന്റെ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജീവനക്കാരന്‍ സ്വകാര്യ അവധിയിലായിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തതെന്നും കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒല പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘ഞങ്ങളുടെ ഏറ്റവും കഴിവുള്ള യുവ ജീവനക്കാരില്‍ ഒരാള്‍ ദാരുണമായി വിട പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പമാണ് ഞങ്ങളുടെ മനസ്സും. അനുശോചനങ്ങള്‍’ സംഭവം നടക്കുമ്ബോള്‍ ഇദ്ദേഹം സ്വകാര്യ അവധിയിലായിരുന്നുവെന്നും പ്രസ്താവനയില്‍ കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group