Home Featured സ്‌ക്രാച്ച്‌ ജീന്‍സ് ബലമായി തുന്നി, വീഡിയോ പ്രചരിപ്പിച്ചു; സുഹൃത്തുക്കളുടെ ചെയ്തിയില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം

സ്‌ക്രാച്ച്‌ ജീന്‍സ് ബലമായി തുന്നി, വീഡിയോ പ്രചരിപ്പിച്ചു; സുഹൃത്തുക്കളുടെ ചെയ്തിയില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം

by admin

സ്ക്രാച്ച്‌ ജീന്‍സിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ജീന്‍സിന്റെ പേരില്‍ ഇയാളെ സുഹൃത്തുക്കള്‍ കളിയാക്കിയത് മാത്രമല്ല അവര്‍ അത് മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബെല്‍ത്തങ്ങടി പനകജെയിലെ ഷാഹില്‍ (21) ആണ് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ ഗുരുതരനിലയില്‍ ആസ്പത്രിയിലുള്ളത്.നഗരത്തിലേക്ക് സ്‌ക്രാച്ച്‌ ജീന്‍സ് ഇട്ട് ഇറങ്ങിയ ഷാഹിലിന്റെ ജീന്‍സിന്റെ കീറിയ ഭാഗം സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്‌ തുന്നുകയായിരുന്നു.

ഇതിനെ എതിര്‍ത്ത ഷാഹിലിന്റെ കൈകള്‍ ഒരാള്‍ പിറകില്‍നിന്ന് പിടിച്ചുവെച്ചു. മറ്റൊരാള്‍ ചാക്ക് തുന്നുന്ന സൂചിയും നൂലും ഉപയോഗിച്ച്‌ ജീന്‍സിന്റെ കീറിയ ഭാഗങ്ങള്‍ തുന്നി. ഇത് മറ്റൊരു സുഹൃത്ത് മൈാബൈലില്‍ പകര്‍ത്തുകയും വിവരണങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.ഇതില്‍ മനംനൊന്ത് ഷാഹില്‍ വീട്ടില്‍ച്ചെന്നയുടന്‍ മുറിയില്‍ കയറി വിഷം കഴിക്കുകയായിരുന്നു.

അല്‍പ്പം കഴിഞ്ഞ് അസ്വാഭാവിക ശബ്ദം മുറിക്കുള്ളില്‍നിന്ന് കേട്ടതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിഷം കഴിച്ച്‌ അവശനിലയില്‍ ഷാഹിലിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ സുഹൃത്തുക്കളായ ഷബീര്‍, അനീഷ്, സലീം എന്നിവര്‍ക്കെതിരെ ബെല്‍ത്തങ്ങടി പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group