Home Featured ബെംഗളൂരു വിമാനത്താവളത്തിൽ 11 കോടിയുടെ കൊക്കെയ്‌നുമായി യുവാവ് പിടിയിൽ.

ബെംഗളൂരു വിമാനത്താവളത്തിൽ 11 കോടിയുടെ കൊക്കെയ്‌നുമായി യുവാവ് പിടിയിൽ.

ബെംഗളൂരു: സ്വകാര്യഭാഗത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 11 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നൈജീരിയക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.ആഡിസ് അബാബയിൽനിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിലെത്തിയ 40-കാരനാണ് അറസ്റ്റിലായത്.പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാപ്‌സ്യൂൾ രൂപത്തിലാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന്.

യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ റവന്യൂ ഇന്റലിജൻസ് സംഘം ഇയാളെ വിശദമായി പരിശോധിച്ചതോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.46 ക്യാപ്‌സൂളുകൾ ഇയാൾ രഹസ്യഭാഗത്ത് ഒളിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ഒരു കിലോയോളമായിരുന്നു ഇതിന്റെ ആകെ ഭാരം.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന് വേണ്ടിയാണ് കൊക്കെയ്ൻ എത്തിച്ചതെന്നാണ് പ്രാഥമികവിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്.

പഴയ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റ് നിര്‍ബന്ധം- ഹൈക്കോടതി

സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പുതിയ വാഹനങ്ങള്‍ക്ക് ഇവയുണ്ടെങ്കിലും 2019 ഏപ്രില്‍ ഒന്നിനു മുന്‍പുള്ള വാഹനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.വാഹനങ്ങളില്‍ ഇതു സ്ഥാപിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ഏജന്‍സികള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, അംഗീകൃത ലൈസന്‍സികളുടെ ഡീലര്‍മാര്‍ക്ക് അനുമതി ആവശ്യമാണ്.കഴിഞ്ഞ മാര്‍ച്ചില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

അംഗീകൃത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ 3 മാസം ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയുടെ പുതിയ നിര്‍ദേശമനുസരിച്ച്‌, കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങള്‍ക്ക് ഇതു കൈകാര്യം ചെയ്യാം. വാഹന്‍ പോര്‍ട്ടലില്‍ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന അധികൃതര്‍ തീരുമാനമെടുക്കേണ്ടി വരും. 2001 ലെ മോട്ടര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയത്.

എല്ലാ വാഹനങ്ങളിലും ഇതു നിര്‍ബന്ധമാക്കി 2018 ഡിസംബര്‍ 6നു കേന്ദ്രം വിജ്ഞാപനമിറക്കി. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സര്‍ക്കുലര്‍ ഇറക്കി.ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മോട്ടര്‍ സൈന്‍സും സംസ്ഥാനത്തിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു നടപടിയെടുക്കുന്നതിനെതിരെ മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടിവ്സും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.

വിധി നടപ്പാക്കിയാല്‍ നമ്ബര്‍ പ്ലേറ്റ് ദുരുപയോഗം ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാമെന്ന് സന്നദ്ധ സംഘടനയായ ‘ആക്സിഡന്റ് റെസ്ക്യൂ’ പ്രസിഡന്റ് സുനില്‍ ബാബു പറഞ്ഞു. കേരളത്തില്‍ 3 മാസംകൊണ്ട് ഇതു നടപ്പാക്കാനാകുമെന്നും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group