ഉത്തര കന്നട ജില്ലയിലെ സിദ്ധാപൂരില്‍ മകരസംക്രാന്തി മേളയിലേക്ക് മദ്യപിച്ചയാള്‍ ഓടിച്ച കാർ പാഞ്ഞുകയറി യുവതി കൊല്ലപ്പെട്ടു.എട്ട് പേർക്ക് സാരമായി പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ ദുരന്തത്തില്‍ സിദ്ധാപൂർ കവലകൊപ്പ സ്വദേശി ദീപ രാംഗോണ്ടയാണ് (21) മരിച്ചത്. കല്‍പന നായ്ക്, ജാനകി, ചൈത്ര, ജ്യോതി, മാദേവി, ഗൗരി, രാമപ്പ, ഗജാനൻ എന്നിവർക്കാണ് പരിക്കേറ്റത്. ആറു പേരെ സിദ്ധാപുരം ആശുപത്രിയിലും അതീവ ഗുരുതരം നിലയില്‍ അഞ്ച് വയസുള്ള കല്‍പ്പന നായിക് ഉള്‍പ്പെടെ രണ്ടുപേരെ ഷിവമോഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിദ്ധാപൂർ രബീന്ദ്ര നഗർ സർക്കിളിനടുത്തുള്ള അയ്യപ്പ സ്വാമി മന്ദിറിലാണ് മേള നടന്നിരുന്നത്. നൂറുകണക്കിന് ഭക്തജനങ്ങള്‍ മേളയില്‍ നിറഞ്ഞ വേളയിലാണ് റോഷൻ ഫെർണാണ്ടസ് തൻ്റെ ഇക്കോ സ്‌പോർട്‌സ് കാർ മദ്യലഹരിയില്‍ ഓടിച്ചു പോകുന്നതിനിടെ നിയന്ത്രണംവിട്ട് ക്ഷേത്രമണ്ഡപത്തിലേക്ക് ഇടിച്ചുകയറിയത്. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പ്രകോപിതരായ ഭക്തർ കാറിന് കല്ലെറിയുകയും തടയുകയും ചെയ്തു. പിന്നീട് പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ദുരൂഹതയുയര്‍ത്തി തീരത്തടിഞ്ഞത് പന്തിന്റെ രൂപത്തിലുള്ള വസ്തുക്കള്‍; 9 ബീച്ചുകള്‍ അടച്ചിട്ടു
സിഡ്നി കടല്‍ തീരങ്ങളില്‍ ദുരൂഹതയുയർത്തി അടിഞ്ഞത് പന്തിന്റെ രൂപത്തിലുള്ള മാലിന്യങ്ങള്‍. ഇതെത്തുടർന്ന് സിഡ്നിയിലെ പ്രശസ്തമായ മാൻലി ബീച്ച് ഉള്‍പ്പെടെയുള്ള ഒമ്ബത് ബീച്ചുകള്‍ അടച്ചിട്ടു.വെള്ളയും ചാരനിറത്തിലുള്ളതുമായ, പന്തിന്റെ രൂപത്തിലുള്ള നിരവധി വസ്തുക്കളാണ് തീരത്തടിഞ്ഞത്. നോർത്തേണ്‍ ബീച്ചസ് കൗണ്‍സില്‍ പറയുന്നത്, സുരക്ഷിതമായി ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു എന്നാണ്. അതില്‍ മിക്കതും പന്തിന്റെ രൂപത്തിലും മാർബിളിന്റെ സൈസിലുള്ളതുമാണ്. ചിലതെല്ലാം അതിനേക്കാള്‍ വലുതാണ് എന്നും നോർത്തേണ്‍ ബീച്ചസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.
സ്വർണനിറത്തിലുള്ള മണലിനും, തെളിഞ്ഞ വെള്ളത്തിനും പേരുകേട്ടതാണ് സിഡ്‌നിയിലെ കടല്‍ത്തീരങ്ങള്‍. അതിനാല്‍ തന്നെ ലോകമെമ്ബാടുമുള്ള വിനോദസഞ്ചാരികള്‍ ബീച്ചിലെത്താറുണ്ട്.മാൻലി, ഡീ വൈ, ലോംഗ് റീഫ്, ക്വീൻസ്‌ക്ലിഫ്, ഫ്രഷ്‌വാട്ടർ, നോർത്ത് സൗത്ത് കേള്‍ കേള്‍, നോർത്ത് സ്റ്റെയ്ൻ, നോർത്ത് നരാബീൻ എന്നീ ബീച്ചുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടതായി അധികൃതർ അറിയിച്ചത്. ഈ ബീച്ചുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ പറയുന്നത്. ഒപ്പം ഇവിടെ ശുചീകരണം നടക്കുകയും ഈ വസ്തുക്കള്‍ നീക്കം ചെയ്യുകയും ചെയ്യുന്ന സമയത്ത് പന്തിന്റെ ആകൃതിയിലുള്ള ആ വസ്തുക്കളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ അവശിഷ്ടങ്ങളുടെ സാമ്ബിളുകള്‍ ശേഖരിക്കാനും അവ പരിശോധിക്കാനുമായി സംസ്ഥാന സ്റ്റേറ്റ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ഇതുപോലെ കറുത്ത നിറത്തിലും പന്തിന്റെ ആകൃതിയിലുമുള്ള ചില വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി ബീച്ചുകള്‍ അടച്ചിട്ടിരുന്നു.