Home Featured കോടതിവിധിയെ മാനിക്കുന്നു; അച്ഛന്റേത് മരണമല്ല, സമാധി;അച്ഛന്റെ ആഗ്രഹം മക്കള്‍ സാധിച്ചെന്നേയുള്ളൂ… വിചിത്രമായ മറുപടിയുമായി മകന്‍

കോടതിവിധിയെ മാനിക്കുന്നു; അച്ഛന്റേത് മരണമല്ല, സമാധി;അച്ഛന്റെ ആഗ്രഹം മക്കള്‍ സാധിച്ചെന്നേയുള്ളൂ… വിചിത്രമായ മറുപടിയുമായി മകന്‍

by admin

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി’യുമായി ബന്ധപ്പെട്ട ദുരൂഹനീക്കാൻ മണ്ഡപം തുറന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച്‌ മകൻ സനന്ദൻ.കോടതിവിധിയെ മാനിക്കുന്നതായി പറഞ്ഞ അദ്ദേഹം ഇതെല്ലാം അച്ഛൻ പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചു. ക്ഷേത്രത്തെ മോശപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്കറിയണമെന്നും സനന്ദൻ പറഞ്ഞു.അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് സനന്ദൻ പറഞ്ഞു. ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതുപോലെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ആചാരപ്രകാരം സന്യാസിയാവാൻ ആഗ്രഹിച്ചയാളാണ് അച്ഛൻ. അച്ഛന്റേത് മരണമല്ല, സമാധിയാണ്.

തന്റെ അച്ഛനെ കാണാനില്ലെന്ന് പരാതി നല്‍കിയതാരാണെന്നും അദ്ദേഹം ചോദിച്ചു.ഹിന്ദു ആചാരപ്രകാരം ഒരച്ഛന്റെ ആഗ്രഹം മക്കള്‍ സാധിച്ചുകൊടുത്തുവെന്നേയുള്ളൂ. താൻ സമാധിയാകുമ്ബോള്‍ മക്കള്‍ വേണം കർമങ്ങള്‍ ചെയ്യാനെന്ന് അച്ഛൻ നേരത്തേ പറഞ്ഞിരുന്നു. ആ കർമങ്ങള്‍ പൂർത്തീകരിച്ചതിനുശേഷം മാത്രമേ ഇക്കാര്യം പുറംലോകത്തെ അറിയിക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയ ആളിന്റെ പേരില്‍ കേസെടുക്കണം. അച്ഛനെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ച നാട്ടുകാർ ആരെല്ലാമാണെന്ന വിവരം അധികൃതർ പുറത്തുവിടണമെന്നും സനന്ദൻ ആവശ്യപ്പെട്ടു.

സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻസ്വാമിയുടെ കുടുംബം നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച്‌ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നല്‍കി. കുടുംബത്തിന്റെ ഹർജി പരിഗണിച്ചപ്പോള്‍ ഗോപൻ സ്വാമിയുടെ മരണസർട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാര്‍ത്ഥി;

വിദ്യാർത്ഥികള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതും, അധ്യാപകർ അതു കണ്ടുപിടികൂടുന്നതുമെല്ലാം പലപ്പോഴും നടക്കാറുള്ള സംഭവമാണ്.ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന വിദ്യാർത്ഥികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ചെറിയ ശിക്ഷ നല്‍കി വിട്ടയക്കുന്ന അധ്യാപകരും നിരവധിയാണ്. എന്നാല്‍, കോപ്പിയടി കൈയ്യോടെ പിടികൂടിയ ഒരു അധ്യാപകനെ വിദ്യാർത്ഥി മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമർശനം നേരിടുന്നത്.രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

കോപ്പിയടിച്ചത് പിടികൂടിയ അധ്യാപകനെ വിദ്യാർത്ഥി തല്ലുന്നതും, അസഭ്യം പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ജോധ്പൂരിലെ എംബിബി എഞ്ചിനീയറിങ് യൂണിവേഴ്സിറ്റിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് റിപ്പോർട്ട്.എക്സില്‍ പങ്കുവച്ച വീഡിയോ വ്യപക വിമർശനം നേരിടുകയാണ്. മധ്യവയസ്കനായ അധ്യാപികനെ മർദ്ദിക്കുന്ന വിദ്യാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നെറ്റിസണ്‍മാർ കമന്റില്‍ കുറിക്കുന്നത്. അതേസമം, ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാർത്ഥിക്കെതിരെ അധ്യാപകൻ പരാപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group