സാലിസ്ബറി : കാമുകനോട് പ്രതികാരം ചെയ്യാനുദ്ദേശിച്ച് യുവതി തീയിട്ടത് മറ്റൊരു വീടിന്. നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്നെ ചതിച്ച കാമുകന്റെ വീടാണെന്നോര്ത്ത് മറ്റൊരു വീടിന് തീയിട്ടത്.
ഗോള്‍ഡ് ഹില്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ പോര്‍ച്ചില്‍ തടിക്കഷണങ്ങള്‍ അടുക്കി ആരോ തീയിടാനൊരുങ്ങുന്നതായി അയല്‍ക്കാര്‍ വിളിച്ച് പറഞ്ഞതറിയിച്ചാണ് വീട്ടുടമസ്ഥന് യുവതിയെ പിടികൂടുന്നത്. ഇയാള്‍ കാര്യമറിഞ്ഞ് താഴെയത്തുമ്പോഴേക്കും തീ കത്തിത്തുടങ്ങിയിരുന്നു.
*ദക്ഷിണ കന്നഡയില്‍ പത്ത് ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; കര്‍ണാടകയില്‍ അതീവ ജാഗ്രത*
വീട്ടിലേക്കുള്ള പൈപ്പ് കണക്ഷന് വരെ വിച്ഛേദിച്ച് എല്ലാ തയ്യാറെടുപ്പുകളോടും കൂടി നില്‍ക്കുകയായിരുന്നു ക്രിസ്റ്റി. സ്വയരക്ഷയ്ക്കായി തന്റെ വളര്‍ത്തുനായയെയും യുവതി കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ വീട്ടുടമസ്ഥന് റൈഫിള്‍ ചൂണ്ടി യുവതിയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി പ്രതികാരം ചെയ്തതാണെന്നും വീട് മാറിപ്പോയെന്നും മനസ്സിലാകുന്നത്.
വീടിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടായതായാണ് വിവരം. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിയ്ക്കല്, എന്നീ കുറ്റങ്ങള്‍ ചുമത്തി നിലവില്‍ യുവതിയെ ജയിലിലടച്ചിരിക്കുകയാണ്.
ജെ പി നഗർ: കാമുകിക്ക് വേണ്ടി മൊബൈൽ മോഷ്ടിക്കാൻ ഇലക്ട്രോണിക്സ് ഷോറൂമിലെ ടോയ്ലെറ്റിൽ രാത്രി മുഴുവൻ ഒളിച്ചിരുന്ന് യുവാവ്
ബെംഗളൂരു: കാമുകിക്ക് വേണ്ടി മൊബൈൽ ഫോൺ മോഷ്ടിക്കാൻ 27കാരൻ ഇലക്ട്രോണിക്സ് ഷോറൂമിലെ സ്ത്രീകളുടെ ടോയ്ലറ്റിൽ ഒളിച്ചിരുന്നു.ബിഹാർ സ്വദേശി അബ്ദുൾ മുനാഫാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിടിഎം ലേഔട്ടിൽ കഫേ നടത്തുകയാണ് പ്രതി.മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീയെ മനാഫ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടു, അവർ കുറച്ച് നാൾ ചാറ്റിംഗ് നടത്തുകയായിരുന്നു. അവൾക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി അടുത്തുള്ള ഷോറൂമിൽ നിന്ന് മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.ജൂലായ് 22ന് വാങ്ങുന്നയാളെന്ന വ്യാജേന ജെപി നഗറിലെ ഷോറൂമിലെത്തി ഇയാൾ ലേഡീസ് വാഷ്റൂമിൽ ഒളിച്ചു. കടയടച്ച് ജീവനക്കാർ പോയ ശേഷം 7 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് തിരിച്ചു ശുചിമുറിയിലേക്ക് കയറി.രാത്രി മുഴുവൻ ടോയ്ലറ്റിൽ ചിലവഴിച്ചു, പിറ്റേന്ന് ഷോറൂം തുറന്ന് ജോലിക്കാരുടെ തിരക്കിലായപ്പോൾ അയാൾ കടയിൽ നിന്ന് ഇറങ്ങി. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന 6 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.