ബംഗളൂരുവിലെ ഹോട്ടലില്‍ 33 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.സംഭവം നടന്ന അതേദിവസം തന്നെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.കാറ്ററിങ് സർവീസില്‍ ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വിവാഹിതയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ജ്യോതി നിവാസ് കോളജ് ജങ്ഷനില്‍ ബസ് കാത്ത്നില്ക്കുമ്ബോഴാണ് നാലു യുവാക്കള്‍ സമീപത്തെത്തിയത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇവർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു.
ഭക്ഷണം കഴിച്ച ശേഷം യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്കാണ് യുവതിയെ ഇവർ വിട്ടയച്ചത്. വീട്ടിലെത്തിയ ശേഷം നടന്ന കാര്യങ്ങള്‍ യുവതി ഭർത്താവിനോട് പറഞ്ഞു. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹോട്ടലില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരാണ്. നാലാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
1100 രൂപയും ഫോട്ടോയും വാട്സാപ്പില്‍ അയച്ചാല്‍ ‘ഡിജിറ്റല്‍ സ്നാനം’; വൈറലായി മഹാകുംഭമേളയിലെ ഡിജിറ്റല്‍’സേവനം’
മഹാകുംഭമേളയില്‍ പങ്കെടുക്കാൻ സാധിക്കാത്തവരെ ലക്ഷ്യമിട്ട് പുതിയ ‘സേവനം’. സംഭവസ്ഥലത്ത് എത്തിപ്പെടാത്തവരെയാണ് ഈ സംരഭകൻ ലക്ഷ്യം വെക്കുന്നത്.മഹാകുംഭമേളയില്‍ സ്നാനം ചെയ്യാൻ സാധിക്കാത്തവർ തങ്ങളുടെ ഫോട്ടോ വാട്സാപ്പ് വഴി അയച്ചു കൊടുത്താല്‍ അത് പ്രിന്റ് ചെയ്ത് ഫോട്ടോ വെള്ളത്തില്‍ മുക്കിയെടുക്കുന്നതാണ് പുതിയ സേവനം. ഇതിനായി 1100 രൂപയാണ് ഈടാക്കുന്നതെന്ന് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളടക്കം പങ്കുവെച്ചു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.പ്രദേശവാസിയായ ആളാണ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് പ്രചാരണങ്ങള്‍. കൈയില്‍ ഫോട്ടോകളും പിടിച്ചു നില്ക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്. സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്നും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നടക്കമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ചൈനയ്ക് ഡീപ് സീക് ഉണ്ട്, നമുക്ക് ഡീപ് സ്നാൻ ഉണ്ട് എന്ന മറ്റൊരു ഉപഭോക്താവ് കമന്റ് കുറിച്ചു.