Home Featured ഒടിപി തട്ടിയെടുക്കാൻ കോള്‍ മെര്‍ജിങ്, പുതിയ തട്ടിപ്പ് ജാഗ്രത പാലിക്കാൻ യുപിഐ നിര്‍ദേശം

ഒടിപി തട്ടിയെടുക്കാൻ കോള്‍ മെര്‍ജിങ്, പുതിയ തട്ടിപ്പ് ജാഗ്രത പാലിക്കാൻ യുപിഐ നിര്‍ദേശം

by admin

പലതരം സാമ്ബത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.ഇതുവഴി തട്ടിപ്പുകാർ ഉപഭോക്താവറിയാതെ ഫോണ്‍കോളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ഒടിപി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ പണമിടപാടുകള്‍ പൂർത്തീകരിക്കാനും പണം തട്ടാനും സാധിക്കും.യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സിന്റെ (യുപിഐ) ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്. ‘നിങ്ങളെ കബളിപ്പിച്ച്‌ ഒടിപി തട്ടിയെടുക്കാൻ തട്ടിപ്പുകാർ കോള്‍ മെർജിങ് വിദ്യ ഉപയോഗിക്കുന്നു.

അതില്‍ വീണുപോവരുത് ! ജാഗ്രത പാലിച്ച്‌ പണം സംരക്ഷിക്കുക.’ എന്നാണ് യുപിഐ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.ഒരു സുഹൃത്തില്‍ നിന്നാണ് നിങ്ങളുടെ നമ്ബർ ലഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു അപരിചിതന്റെ കോള്‍ വരും. ആ സുഹൃത്ത് മറ്റൊരു നമ്ബറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെർജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒടിപി ഫോണ്‍ കോള്‍ ആയിരിക്കും അത്. കോള്‍ മെർജ് ചെയ്താല്‍ രണ്ടിലധികം പേർക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേള്‍ക്കാം. അതായത് ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളില്‍ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേള്‍ക്കാനാവും.

ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ചുകൊണ്ട് തട്ടിപ്പുകാർ പണമിടപാട് നടത്തിയിട്ടുണ്ടാവും.അപരിചിതമായ നമ്ബറുകളുമായി കോള്‍ മെർജ് ചെയ്യരുത്. ആരെങ്കിലും കോള്‍ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാല്‍ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍. ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പുവരുത്തുക-ആരെങ്കിലും നിങ്ങളുടെ ബാങ്കില്‍ നിന്നാണെന്നും പരിചയമുള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. നിങ്ങള്‍ ഇടപാട് നടത്താതെ ഒടിപി ലഭിച്ചാല്‍ അത് റിപ്പോർട്ട് ചെയ്യുക. 1930 എന്ന നമ്ബറില്‍ ഇതിനായി ബന്ധപ്പെടാം.

You may also like

error: Content is protected !!
Join Our WhatsApp Group