Home Featured ബെംഗളൂരു: വീട്ടിലെ പൂച്ചെടികളുടെ കൂടെ വളർത്തുന്ന കഞ്ചാവ് ചെടികളുടെ ഫോട്ടോ യുവതി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ; പിന്നാലെ അറസ്റ്റ്

ബെംഗളൂരു: വീട്ടിലെ പൂച്ചെടികളുടെ കൂടെ വളർത്തുന്ന കഞ്ചാവ് ചെടികളുടെ ഫോട്ടോ യുവതി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു ; പിന്നാലെ അറസ്റ്റ്

by admin

സ്വന്തം വീട്ടിലെ പൂച്ചെടികളുടെ ഫോട്ടോ ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്തതിന് നിന്നാലേ പൊലീസ് വീട്ടിലെത്തി വീട്ടുകാരെ അറസ്റ്റ് ചെയ്തു.ദമ്ബതികളെ കുടുക്കിയത് ചെടികള്‍ക്കിടയില്‍ നട്ടുവളർത്തിയ കഞ്ചാവ് ചെടികളാണ്. കഞ്ചാവ് ചെടികള്‍ നട്ടു വളർത്തുന്ന കാര്യം യുവതി വളരെ അഭിമാനത്തോടെ വിഡീയോയില്‍ എടുത്ത് പറയുകയും ചെയ്തതോടെയാണ് പണി പാളിയത്.

സംഭവം നടക്കുന്നത് ബെംഗളൂരുവിലെ എംഎസ്‌ആർ നഗറിലാണ്. ദമ്ബതികള്‍ വീട്ടില്‍ പൂച്ചട്ടികളില്‍ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയു(38)മാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്. വീട്ടിലെ ബാല്‍ക്കണിയില്‍ അലങ്കാരച്ചെടികള്‍ക്കിടയിലാണ് രണ്ട് ചട്ടികളിലായി ദമ്ബതികള്‍ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

സംഭവം പുറത്തറിയുന്നത് ഊർമിള നട്ടുവളർത്തുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള വിവിധയിനം ചെടികള്‍ കാണിച്ച്‌ വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ്. ഫോട്ടോയില്‍ കഞ്ചാവ് ചെടികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊത്തം 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. പൊലീസ് വീട്ടിലെത്തി ദമ്ബതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ല, ഡേറ്റിംഗുമില്ല; അമേരിക്കൻ സ്ത്രീകളുടെ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ ഒരൊറ്റ കാരണം

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രതിഷേധ രീതിയുമായി സ്ത്രീകള്‍ രംഗത്ത്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഫലങ്ങള്‍ പുറത്തുവന്നത്. കേവലഭൂരിപക്ഷം മറികടന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലഹാരിസനെ പരാജയപ്പെടുത്തിയത്.ഇതോടെ ട്രംപിന്റെ വിജയത്തില്‍ നിരവധി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സ്ത്രീകളുടെ വേറിട്ട പ്രതിഷേധ രീതി സോഷ്യല്‍മീഡിയയിലും ശ്രദ്ധേയമായി. അദ്ദേഹം അധികാരമേറ്റാല്‍ ഗർഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തിലാണ് സ്ത്രീകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇതോടെയാണ് അമേരിക്കൻ സ്ത്രീകള്‍ ലൈംഗിക സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൊറിയൻ സ്ത്രീപക്ഷവാദികളടെ ‘4ബി മൂവ്‌മെന്റ് ‘ എന്ന പ്രതിഷേധരീതിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്ക പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 2019ലാണ് 4ബി മൂവ്‌മെന്റ് ആരംഭിച്ചത്.

രാജ്യത്തെ പുരുഷൻമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ ഈ ആശയത്തിന് രൂപം നല്‍കിയത്. ഭിന്നലിംഗ ബന്ധങ്ങള്‍ പൂർണമായും അവഗണിക്കുകയായിരുന്നു സ്ത്രീകള്‍. നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മുന്നോട്ട് വച്ചത്. ട്രംപ് വിജയിച്ചാല്‍ ലൈംഗികതയില്‍ ഏർപ്പെടില്ല, ഡേറ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നല്‍കില്ല, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നതായിരുന്നു ഇവരുടെ പ്രധാന സമരരീതികള്‍.

ഈ പ്രസ്ഥാനം വന്നതോടെ ദക്ഷിണ കൊറിയയിലെ ജനസംഖ്യയില്‍ ചെറിയ രീതിയിലുളള കുറവ് സംഭവിച്ചു. ഇത് സോഷ്യല്‍മീഡിയയിലും ലോകമൊട്ടാകെയും വലിയ രീതിയിലുളള ചർച്ചകള്‍ക്കും വഴിയൊരുക്കി. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ സ്ത്രീകള്‍ക്കെതിരായിട്ടുളള നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കമല ഹാരിസണ്‍ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗർഭഛിദ്രം പൂർണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമർശങ്ങള്‍ നടത്തിയതും കടുത്ത വിമർശനങ്ങള്‍ക്ക് കാരണമായി.

You may also like

error: Content is protected !!
Join Our WhatsApp Group