Home Featured സച്ചിനെ മറികടന്ന് കോഹ്ലി; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി

സച്ചിനെ മറികടന്ന് കോഹ്ലി; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി

by admin

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരത്തിന്റെ പുതിയ റെക്കോര്‍ഡ്. കിവീസിനെതിരെയാണ് 50ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരത്തിന്റെ പുതിയ റെക്കോര്‍ഡ്. കിവീസിനെതിരെയാണ് 50ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.

അന്ന് വിരാട് എന്റെ കാലില്‍ തൊട്ടു, എനിക്ക് ചിരിയടക്കാനായില്ല’; കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിന്‍

ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തില്‍ ചരിത്ര നേട്ടം കുറിച്ച വിരാട് കോലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയിലെ അനുഭവം പങ്കുവെച്ചായിരുന്നു സച്ചിന്റെ പ്രശംസ. സഹതാരങ്ങളുടെ തമാശയ്ക്കിരയായി അന്ന് തന്റെ കാലില്‍ വണങ്ങിയ കോലി പിന്നീട് അഭിനിവേശവും കഴിവുകളും കൊണ്ട് ഹൃദയത്തിലാണ് സ്പര്‍ശിച്ചതെന്ന് സച്ചിന്‍ കുറിച്ചു. ഒരു ഇന്ത്യക്കാരന്‍ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ കൂടുതല്‍ സന്തോഷമുള്ള കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, മറ്റ് സഹതാരങ്ങളുടെ തമാശ നിങ്ങളെ എന്റെ കാലില്‍ തൊടാന്‍ പ്രേരിപ്പിച്ചു. അന്നെനിക്ക് ചിരി അടക്കാനായില്ല. എന്നാല്‍ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങള്‍ എന്റെ ഹൃദയത്തില്‍ തൊട്ടു. ആ കൊച്ചു പയ്യന്‍ ‘വിരാട്’ എന്ന താരമായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യന്‍ താരം തന്നെ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഈ ലോകകപ്പ് സെമി ഫൈനലിന്റെ വലിയ വേദിയില്‍ അതും എന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് ഇതുണ്ടായത് ഇരട്ടി മധുരമായി.’ 

സച്ചിന്റെ രണ്ട് റെക്കോര്‍ഡുകളാണ് കോലി തകര്‍ത്തത്

113 പന്തില്‍ 117 റണ്‍സ് നേടിയ വിരാട് കോഹ്ലി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചരിത്ര റെക്കോര്‍ഡ് തകര്‍ത്തു.സച്ചിന്‍ തന്റെ കരിയറില്‍ 463 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ 452 ഇന്നിംഗ്സുകളില്‍ നിന്ന് 44.83 ശരാശരിയില്‍ 18426 റണ്‍സ് നേടി.ആകെ 49 ഏകദിന സെഞ്ചുറികളാണ് അദ്ദേഹം നേടിയത്.

മറുവശത്ത്, തന്റെ കരിയറിലെ 279-ാം ഏകദിന ഇന്നിംഗ്‌സിലാണ് കോലി ഈ നേട്ടം കൈവരിച്ചത്.2 സിക്സറുകളും 9 ഫോറുകളും കോഹ്ലിയുടെ ഇന്നിംഗ്സില്‍ പിറന്നു.103.53 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഈ ഇന്നിംഗ്സോടെ ഒരു ലോകകപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ്ലി തകര്‍ത്തു.2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സ് നേടിയിരുന്നു.10 ഇന്നിങ്സുകളില്‍ നിന്നായി 711 റണ്‍സാണ് കോലി ഇതുവരെ നേടിയത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം

വിരാട് കോഹ്ലി- 279 ഇന്നിംഗ്സ് – 50 സെഞ്ച്വറി
-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 452 ഇന്നിംഗ്സ് – 49 സെഞ്ച്വറി
-രോഹിത് ശര്‍മ്മ – 261 ഇന്നിംഗ്സ് – 31 സെഞ്ച്വറി
-റിക്കി പോണ്ടിംഗ് – 365 ഇന്നിംഗ്സ് – 30 സെഞ്ച്വറി
-സനത് ജയസൂര്യ – 433 ഇന്നിംഗ്സ് – 28.

ഇതോടൊപ്പം  മറ്റൊരു റെക്കോഡും താരം മറികടന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ തന്നെ 700ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും വിരാട് കോലി സ്വന്തമാക്കി. 2013 നവംബര്‍ 15നാണ് സച്ചിന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ അവസാനമായി ബാറ്റ് ചെയ്തത്. കൃത്യം പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അതേ മണ്ണില്‍ അതേ ദിനം കോലി സച്ചിന്റെ റെക്കോഡുകള്‍ മറികടന്നെന്നത് അപ്രതീക്ഷിതമായി.  

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 49-ാം സെഞ്ചറി നേടിയ കോലി ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ ആരാധകരെ അധികം കാത്തിരിപ്പിച്ചില്ല. വെറും ഒരു മത്സരത്തിന്റെ മാത്രം ഇടവേളയില്‍ താരം അമ്പതാം ശതകം സ്വന്തമാക്കുകയായിരുന്നു. ഒടുവില്‍ നടന്ന നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ കോലിക്ക് അര്‍ധ സെഞ്ചറി മാത്രമാണ് നേടാനായത്. 

ആദ്യസെമി നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ ഭാര്യ അനുഷ്‌ക ശര്‍മയും എത്തിയിരുന്നു. താരത്തിന്റെ ചരിത്ര നേട്ടം നിറകണ്ണുകളോടെ കണ്ട അനുഷ്‌ക സ്‌നേഹ ചുംബനം നല്‍കുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കോലിയും ഗ്രൗണ്ടില്‍ നിന്ന് സ്‌നേഹചുംബനം നല്‍കി. ഡ്രസ്സിങ് റൂമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം പതിനായിരക്കണക്കിന് വരുന്ന കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. 

നേരത്തെ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. കോലി(117)ക്ക് പുറമെ ശ്രേയസ് അയ്യറും (105) സെഞ്ച്വറി തികച്ചു. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം അവസാന ഓവറില്‍ ക്രീസിലേക്ക് മടങ്ങിയെത്തിയിരുന്നു. പതിവ് പോലെ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. കെഎല്‍ രാഹുല്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അനുമതി വാങ്ങാതെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പിച്ച് മാറ്റിയെന്നാണ് വാദം. ഇത് ഇന്ത്യന്‍ നിരയ്ക്ക് അനുകൂലമാണെന്നും ബ്രിട്ടീഷ് വെബ്സൈറ്റായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനകം രണ്ടുതവണ ഉപയോഗിച്ച പിച്ചിലാണ് ഇപ്പോള്‍ സെമി ഫൈനല്‍ നടക്കാന്‍ പോകുന്നതെന്നും ഇത് സ്പിന്നര്‍മാരെ സഹായിക്കുമെന്നും ഡെയ്ലി മെയില്‍ ആരോപിക്കുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും നടന്നിട്ടില്ലാത്ത വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പിച്ച് നമ്പര്‍ 7 ആയിരുന്നു ഉപയോഗിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സെമി ഫൈനല്‍ പിച്ച് നമ്പര്‍ 6ലേക്ക് മാറ്റിയതായി ഐസിസി അധികൃതര്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തില്‍ ബിസിസിഐ അറിയിച്ചു.  ഈ പിച്ചില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ ഇതിനകം കളിച്ചിട്ടുണ്ട്.

ഐസിസി ഇവന്റുകളിലെ പിച്ച് തയ്യാറെടുപ്പുകള്‍ സാധാരണയായി ഐസിസി കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റ്കിന്‍സണാണ് മേല്‍നോട്ടം വഹിക്കുന്നത്. ആതിഥേയരായ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്ന് ഓരോ ഗെയിമിനും സ്‌ക്വയറില്‍ ഏതൊക്കെ സ്ട്രിപ്പുകള്‍ ഉപയോഗിക്കണമെന്ന് അവര്‍ നിര്‍ണ്ണയിക്കും. പിച്ച് നമ്പര്‍ 7-ലെ പ്രശ്നങ്ങളൊന്നും അറ്റ്കിന്‍സണിന് അറിയില്ലായിരുന്നു. അതിനാല്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ ആന്‍ഡി അറ്റ്കിന്‍സണ്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. അതേസമയം ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ്, ആതിഥേയരുമായും വേദികളുമായും അവരുടെ നിര്‍ദ്ദിഷ്ട പിച്ച് അലോക്കേഷനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group