ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കുറഞ്ഞ പക്ഷം സ്‌കൂളുകളിലെങ്കിലും അവധിയെടുക്കുമ്ബോള്‍ ലീവ് ലെറ്റര്‍ അഥവാ അവധി അപേക്ഷ നല്‍കിയവരാണ് നമ്മള്‍.അത്തരത്തിലൊരു ലീവ് അപേക്ഷിച്ചുകൊണ്ടുള്ള ഇ-മെയിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.മറ്റൊരു കമ്ബനിയില്‍ തനിക്ക് ഇന്റര്‍വ്യൂ ഉണ്ടായത് കൊണ്ട് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവധി അപേക്ഷയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സാഹില്‍ എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച അവധി അപേക്ഷയുടെ മലയാളം പരിഭാഷ ഇങ്ങനെ..പ്രിയപ്പെട്ട സര്‍,ശുഭദിനം ആശംസിക്കുന്നു. മറ്റൊരു കമ്ബനിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എനിക്ക് ഇന്ന് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നത്. ആയതിനാല്‍ എനിക്ക് അവധി അനുവദിച്ചു തരണം.
നിരവധി പേരാണ് ട്വീറ്റിന് താഴെ ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന കമ്ബനിയുടെ ജോലി അന്തരീക്ഷത്തെയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്.തങ്ങള്‍ക്ക് ലഭിച്ച വ്യത്യസ്തമായ ലീവ് അപേക്ഷകളും രാജിക്കത്തുകളും ചിലര്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.